കോഴിക്കോട്: എലത്തൂരിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
പ്ലാന്റിന് ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. ഡിസംബര്‍ നാലിനാണ് പ്ലാന്റില്‍ നിന്ന് ഇന്ധന ചോര്‍ച്ചയുണ്ടായത്. പ്ലാന്റ് പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് നാട്ടുകാര്‍ നേരത്തെയും ആവശ്യപ്പെട്ടിരുന്നു.
ചോര്‍ച്ചയുണ്ടായതോടെ പ്രതിഷേധം ശക്തമായി. പ്ലാന്റ് അടച്ചുപൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
fuel leakage; The Elathur HPCL plant has been shut down