പേരാമ്പ്ര : ചാലിക്കര മായഞ്ചേരി പൊയില്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ആറാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പ്രസിഡന്റ് കെ. ബേബി പ്രസാദ് അധ്യക്ഷത വഹിച്ചു.
പ്രശ്‌സത ഗായകന്‍ ശ്രീജിത്ത് കൃഷ്ണ, ഗ്രാമ പഞ്ചായത്ത് അംഗളായ കെ. മധുകൃഷ്ണന്‍, സുമേഷ് തിരുവോത്ത്, സനില ചെറുവറ്റ, പി.എം പ്രകാശന്‍, കെ.കെ വിനോദന്‍, കെ.എം നാരായണന്‍, കെ.കെ രാജന്‍, എം. കുഞ്ഞിരാമുണ്ണി എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് അസോസിയേഷന്‍ അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍, സാംസ്‌കാരിക ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം, കണ്ണൂര്‍ ഡിവൈന്‍ മൂസിക്കിന്റെ ഗാനമേള തുടങ്ങിയ പരിപാടികളും അരങ്ങേറി.
The Residents Association organized the annual function at perambra