ചെറുവണ്ണൂര്‍: വിരുന്നിനെത്തിയ നവവരന്‍ പുഴയില്‍ മുങ്ങി മരിച്ചു. ഭാര്യവീട്ടില്‍ വിരുന്നിനെത്തിയ ചെറുവണ്ണൂര്‍ വാളിയില്‍ മുഹമ്മദ് റോഷനാണ് (24) പുഴയില്‍ മുങ്ങി മരിച്ചത്.
കടലുണ്ടിപ്പഴയില്‍ എടരിക്കോട് മഞ്ഞമാട് കടവില്‍ തിങ്കളാഴ്ച ഉച്ചയോടെ ബന്ധുക്കള്‍ക്കും വീട്ടുകാര്‍ക്കുമൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെയാണ് അപകടം നടന്നത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്.
ഈ മാസം 21 നായിരുന്നു മുഹമ്മദ് റോഷന്റെ വിവാഹം. ചുടലപ്പാറ പത്തൂര്‍ സ്വദേശി ഹസക്കുട്ടിയുടെ മകള്‍ റാഹിബയാണ് ഭാര്യ. ബംഷീര്‍-റംല ദമ്പതികളുടെ മകനാണ് മുഹമ്മദ് റോഷന്‍. രണ്ടു സഹോദരന്മാരുണ്ട്.
Navvaran, a native of Cheruvannur who had come to the party, drowned in the river