പേരാമ്പ്ര: പെന്‍ഷനേഴ്‌സ് സംഘടനകളുടെ സംയുക്ത സമിതി, പേരാമ്പ്ര ട്രഷറിയിലെ പെന്‍ഷന്‍ വിതരണം സുഖപ്രദവും കാര്യക്ഷമവുമാക്കാന്‍ വേണ്ടി ട്രഷറിയിലേക്ക് മെഷീന്‍ സമര്‍പ്പണം ചെയ്തു. ഇലക്ട്രോണിക് ടോക്കണ്‍ ഡിസ്‌പെന്‍സര്‍ മെഷീന്‍, 2 എണ്ണല്‍ യന്ത്രം എന്നിവയാണ് സംഭാവന ചെയ്തത്.
കെഎസ്എസ്പിയു ചെയര്‍മാന്‍ കുഞ്ഞനന്ദന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെഎസ്എസ്പിഎ ജില്ലാ സെക്രട്ടറി ഗോപാലന്‍, കെഎസ്എസ്പിഎസ് ജില്ല സെക്രട്ടറി പി.സി സുരേന്ദ്രനാഥ്, കെഎസ്എസ്പി കൗണ്‍സില്‍ ചെയര്‍മാന്‍ യൂസഫ്, ഇബ്രാഹിം കെഎസ്എസ്പി ലീഗ് എന്നിവര്‍ ആശംസ നേര്‍ന്നു സംസാരിച്ചു. ട്രഷറി ഓഫീസര്‍ സുരേന്ദ്രനാഥ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ അബ്ദള്‍ സലാം, ജൂനിയര്‍ സുപ്രണ്ട് നന്ദിയും പറഞ്ഞു.
The machine has been handed over to the Treasury to facilitate pension disbursement