മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനവും എ.വി അനുസ്മരണവും സംഘടിപ്പിച്ചു. മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മേപ്പയ്യൂര്‍ ടൗണില്‍ സംഘടിപ്പിച്ച പരിപാടി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു.
രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു എ.വി അബ്ദുറഹിമാന്‍ ഹാജി എംഎല്‍എ എന്ന് അദേഹം അഭിപ്രായപ്പെട്ടു. ആദര്‍ശ വിശുദ്ധിയോടെ കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന എ.വിയുടെ ജീവിതം ഏവര്‍ക്കും മാതൃകയാക്കാന്‍ ഉതകുന്ന തരത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് എ.വി അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ: ഫൈസല്‍ ബാബു മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍, സി.പി.എ അസീസ്, ഇ. അശോകന്‍, എ.വി. അബ്ദുള്ള, സി.എച്ച് ഇബ്രാഹിം കുട്ടി, ആര്‍.കെ മുനീര്‍, ടി.കെ.എ ലത്തീഫ്, കെ.കെ.എ ഖാദര്‍, മൂസ കോത്തമ്പ്ര, ഷര്‍മിന കോമത്ത്, മുഹമ്മദ് ചാവട്ട്, എം.കെ ഫസലുറഹ്‌മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എം.എം അഷറഫ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രഷറര്‍ കെ.എം.എ അസീസ് നന്ദിയും പറഞ്ഞു.
Organized Muslim League conference and A.V. memorial service at meppayoor