മേപ്പയ്യൂര്‍: ബ്ലൂമിംഗ് ആര്‍ട്‌സിന്റെ നേതൃത്വത്തില്‍ എം.ടി. അനുസ്മരണം സംഘടിപ്പിച്ചു. എം.ടിയുടെ കഥാപാത്രങ്ങളെ വരച്ചു കൊണ്ട് പ്രശസ്ത ചിത്രകാരനായ റഹ്‌മാന്‍ കൊഴുക്കല്ലൂര്‍ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനായ ശ്രീജിഷ് ചെമ്മരന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

ബ്ലൂമിംഗ് പ്രസിഡന്റ് ഷബീര്‍ ജന്നത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. അബ്ദുറഹ്‌മാന്‍, കെ.എം. സുരേഷ് കെ.പി. രാമചന്ദ്രന്‍, എം.എം. കരുണാകരന്‍, കെ. ശ്രീധരന്‍, പി.കെ. അനീഷ്, വിജീഷ് ചോതയോത്ത്, അശ്വിന്‍ ബാബുരാജ്, കെ.പി. വേണുഗോപാല്‍, ഇ. അശോകന്‍, ഇ.കെ. മുഹമ്മദ് ബഷീര്‍, സി.എം. ബാബു, എസ്.എസ്. അതുല്‍ കൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു.
Blooming Arts organizes MT commemoration by turning MT characters into canvas at meppayoor