പേരാമ്പ്ര: കൂത്താളി സ്വദേശിയായ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. വടകര മുക്കാളി റെയില്‍വേ ഗേറ്റിന് സമീപം ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

കൂത്താളി കുന്നത്ത് കണ്ടി മീത്തല്‍ അമല്‍ രാജ് ( 21 )ആണ് മരിച്ചത്. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഹോട്ടല്‍ മാനേജമെന്റ് കോഴ്സ് വിദ്യാര്‍ത്ഥിയായിരുന്നു അമല്‍ രാജ്. പിതാവ്: ബാബുരാജ്, മാതാവ്: ബീന. സഹോദരന്‍: ഡോ. ഹരികൃഷ്ണന്‍.
A young man from Koothali was hit by a train and died