പേരാമ്പ്ര : കൂത്താളി പഞ്ചായത്തിലെ 9 വാര്‍ഡിലുള്ള താനിക്കണ്ടി കടവിന് സമീപത്തെ ഇടിഞ്ഞ് അപകടാവസ്ഥയിലായ നടപ്പാത ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു.

പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്കും പ്രായമായവര്‍ക്കും പുഴയോരത്തെ നിരവധി വീടുകള്‍ക്കും ഉള്ള ഏക വഴിയാണ് കഴിഞ്ഞ മഴക്കാലത്ത് ഇടിഞ്ഞ് അപകടാവസ്ഥയിലായത്.
വഴിയുടെ ഒരു ഭാഗത്ത് കുന്നും മറുഭാഗത്ത് പുഴയുമാണ് നിടൂളിക്കുന്ന് കയറാതെ തരിപ്പക്കുന്ന് മേഖയിലേക്കും താനിക്കണ്ടിയില്‍ വര്‍ഷത്തില്‍ നടക്കുന്ന തിറ മഹോത്സവസ്ഥാനത്തേക്കുമുള്ള ഏക വഴിയും ഇതു തന്നെയാണ്.
നിടൂളിക്കുന്നിലെ ജനങ്ങള്‍ക്കുള്ള ശുദ്ധജലവര്‍ക്ക് ഷെഡ്ഡും പ്രവര്‍ത്തിക്കുന്നതും ഈ പാതയിലാണ് താഴെയുള്ള ചെക്ക്ഡാമിന്റെ പൈപ്പില്‍ കുടുങ്ങി മുന്‍പ് വിദ്യാര്‍ത്ഥി ദാരുണമായി മരണപ്പെട്ടതടക്കമുള്ള നിരവധി അപകടങ്ങള്‍ ഈ പ്രദേശത്ത് ഉണ്ടായിട്ടുണ്ട്.
ഇതിന് മുകളിലെ ഭാഗത്തുളള വീതികുറഞ്ഞ നടപ്പാത തകര്‍ന്നതോടെ നാട്ടുകാര്‍ ആശങ്കയിലാണ് ഇതിനുള്ള ഏക പരിഹാരം 90 മീറ്ററോളം ദൂരത്തില്‍ അടിയില്‍ നിന്നും കെട്ടി ഉയര്‍ത്തി വീതി കൂട്ടി സഞ്ചാരയോഗ്യമായ ഒരു പാത നിര്‍മ്മിക്കുക എന്നുള്ളതാണ്.
ഈ വിഷയം ഉന്നയിച്ച് ഷാഫി പറമ്പില്‍ എംപി ക്ക് ബില്‍ഡിംഗ് & റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഐഎന്‍ടിയുസി പേരാമ്പ്ര നിയോജക മണ്ഡലം സെക്രട്ടറി രഞ്ജിത്ത് തുമ്പക്കണ്ടി നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പയ്യോളി ലോക്ക് സെക്ഷന്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍ പി.പി മായ, ഓവര്‍സിയര്‍ പി.പി ഹാഷിം എന്നിവര്‍ പ്രസ്തുത സ്ഥലം സന്ദര്‍ശിച്ചത്. എസ്റ്റിമേറ്റ് തയ്യാറാക്കി ഗവണ്മെന്റിന് സമര്‍പ്പിക്കുമെന്നും ഉദ്യേഗസ്ഥര്‍ അറിയിച്ചു.
In case of pavement hazard; Irrigation officials visited the site at koothali