ചെറുവണ്ണൂര്‍: പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായി ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് കെയര്‍ ദിന സന്ദേശ റാലി നടത്തി.

പഞ്ചായത്തിലെ മറ്റു പാലിയേറ്റീവ് സംഘടനകളായ ക്രസന്റ് കെയര്‍ ഹോം സുരക്ഷ പാലിയേറ്റീവ് ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി അധ്യാപികമാര്‍ തുടങ്ങിയവര്‍ അണിനിരന്ന റാലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി. ഷിജിത്ത് ഫ്‌ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് നടന്ന യോഗവും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി.ഷിജിത്ത് ഉദ്ഘാടനം ചെയ്തു.
വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ആര്‍. രാഘവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് അംഗം എ.കെ. ഉമ്മര്‍, ടി.കെ. രാധ, ടി. അബ്ദുള്‍ ലത്തിഫ്, ടി.പി ചന്ദ്രന്‍, ബിജു പുഷ്പ, ഷര്‍മിള തുടങ്ങിയവര്‍ സംസാരിച്ചു. ജെ.എച്ച്.ഐ. മുസ്തഫ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.എം. ദിജേഷ് നന്ദിയും പറഞ്ഞു.
Cheruvannur Gram Panchayat organized Palliative Day rally