കൂത്താളി : കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോല്‍സവം ജനുവരി 16 മുതല്‍ 21 വരെ വിവിധ പരിപാടികളോടെ നടത്തപ്പെടുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

16 ന് ക്ഷേത്രം തന്ത്രി മാധവന്‍ നമ്പൂതിരിപ്പാട് കൊടിയേറ്റം നടത്തും. തുടര്‍ന്ന് യുവ ഇവന്റ്‌സ് കാലിക്കറ്റ് ഒരുക്കുന്ന ഗാനമേള മൂസിക് ഫെസ്റ്റിവല്‍. 17 ന് വൈകീട്ട് 6 മുതല്‍ പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിക്കുന്ന് നാട്ടരങ്ങ്. 7 മണിക്ക് സാംസ്‌കാരിക സമ്മേളനം, 8മണി ക്ക് ആത്മീയപ്രഭാഷണം കോട്ടൂര്‍ പ്രസാദ് നമ്പീശന്‍ തുടര്‍ന്ന് ശ്രീരാഗം നൃത്ത സംഗീത വിദ്യാലയം ഒരുക്കുന്ന നൃത്തോല്‍സവം.
18 ന് 4.30 ന് കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ ശിക്ഷണത്തില്‍ അഭ്യസിച്ച കുട്ടികളുടെ പഞ്ചാരിമേളം, 7 മണിക്ക് പി.സി അശോകനും സംഘവും അവതരിപ്പിക്കുന്ന പുല്ലാങ്കുഴല്‍, ഭക്തിഗാന മാലിക. 9 മണിക്ക് അമ്പലപ്പുഴ സാരഥി ഒരുക്കുന്ന നാടകം. രണ്ടു ദിവസം 19 ന് രാവിലെ 10 ന് ആത്മീയപ്രഭാഷണം വി.പി ഉണ്ണിക്കൃഷ്ണന്‍. 7 മണിക്ക് രാമചന്ദ്രന്‍ മൂരികുത്തിയും പാര്‍ട്ടിയും അവതരിപ്പിക്കുന്ന ഭക്തിഗാനസുധ, എഴുന്നള്ളത്, നാട്ടുണര്‍വ് .
20 ന് 7 മണിക്ക് വനിതാ കോല്‍ക്കളി, തായമ്പക, പള്ളിവേട്ട. 8 മണിക്ക് നാടന്‍പാട്ട്, 12 മണിക്ക് വെടിക്കെട്ട്. 21 ന് കാലത്ത് കുളിച്ചാറാട്ടോടെ ഉല്‍സവാഘോഷ പരിപാടികള്‍ സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എം. മോഹന കൃഷ്ണന്‍ ആഘോഷകമ്മിറ്റി ഭാരവാഹികളായ വി.പി.സന്തോഷ്, എ.സി ബിജു കെ.എം ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
,
Koothali Kammoth Arattu Mahaolsavam from January 16th to 21st.