മേപ്പയ്യൂര്‍: റിഥം മേപ്പയ്യൂര്‍ എം.ടി വാസുദേവന്‍ നായര്‍ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. മലയാള സാഹിത്യത്തിലെ വരേണ്യ സൗന്ദര്യത്തിലെ വിമത ഭാവുകത്വമാണ് എം.ടി യുടെ രചനകളെന്ന് എം.ടി വാസുദേവന്‍ അനുസ്മരണ സദസ്സ് അഭിപ്രായപ്പെട്ടു.

ടി.എം. അഫ്‌സ പരിപാടി ഉദ്ഘാടനം ചെയ്തു. ജയചന്ദ്രന്‍ സ്മൃതിയില്‍ യുവ ഗായകന്‍ വൈകാശ് വരവീണ അനുസ്മരണ ഭാഷണം നടത്തി. വി.പി. സതീശന്‍ അധ്യക്ഷത വഹിച്ചു.
എ. സുബാഷ് കുമാര്‍, വി.എ. ബാലകൃഷ്ണന്‍, എം.കെ.ശിവദാസന്‍, ബൈജു മേപ്പയ്യൂര്‍, പ്രദീപന്‍ ഒതയോത്ത് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് റിഥം കലാകാരന്‍മാര്‍ അണിനിരന്ന ഗാനാഞ്ജലിയും അരങ്ങേറി.
MT Vasudevan Nair organized a memorial service at meppayoor