പേരാമ്പ്ര: വെള്ളിയൂരില്‍ വീടിന് നേരെ ആക്രമണം. പുളിയോട്ട് മുക്ക് വലിയപറമ്പില്‍ രവീന്ദ്രന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി 11.30 ഓടുകൂടി ഒരു സംഘം ആളുകള്‍ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം കായണ്ണയില്‍ വെച്ച് രവീന്ദ്രന്റെ ഇളയ മകനുമായി കുറച്ച് ആളുകള്‍ വാക്കുതര്‍ക്കമുണ്ടായതായി രവീന്ദ്രന്‍ പറഞ്ഞു. ഇതിനെ തുടര്‍ന്നായിരിക്കാം വീട്ടില്‍ കയറി ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നതായും പറയുന്നു.
രാത്രിയില്‍ ബല്ലടി ശബ്ദം കേട്ട് വാതില്‍ തുറന്നപ്പോള്‍ ബലമായി അകത്തുകയറുകയും മകനെ അന്വേഷിക്കുകയും മകന്‍ വീട്ടില്‍ ഇല്ല എന്ന് അറിഞ്ഞപ്പോള്‍ വീട്ടിലുള്ളവരെ ആക്രമിക്കുകയുമായിരുന്നുവെന്നും നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ഭീഷണിമുഴക്കി അക്രമികള്‍ സ്ഥലം വിട്ടു എന്നും രവീന്ദ്രന്‍ പറഞ്ഞു.
രവീന്ദ്രനെ കൂടാതെ വീട്ടില്‍ ഭാര്യയും മകനും മകന്റെ ഭാര്യയും രവീന്ദ്രന്റെ സഹോദരിയും ഭര്‍ത്താവും ആണ് ഉണ്ടായിരുന്നത്. എല്ലാവരെയും ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും വീട്ടില്‍ നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. പരിക്കേറ്റ ഇവര്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. രവീന്ദ്രന്‍ പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കി.
Attack on house in Velliyur