ആവള: ആവളയുടെ പ്രമുഖ സ്ഥാപനമായ അല്‍ സഹറ സെന്‍ട്രല്‍ സ്‌കൂളിന്റ സെന്‍ട്രല്‍ സ്‌പോര്‍ട്‌സ് മീറ്റ് ആവള പ്ലെ സിറ്റിയില്‍ സംഘടിപ്പിച്ചു.

12 ഇനങ്ങളിലായി 150ല്‍ പരം വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ മാറ്റുരച്ചു. മേപ്പയ്യൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ വി.കെ ഷിജു ഉദ്ഘാടനം ചെയ്തു. ഒലിപ്പില്‍ മമ്മു അധ്യക്ഷത വഹിച്ചു. യൂസഫ് പള്ളിയത്ത്, പി.സി മുനീര്‍, ടി.കെ ജുനൈദ്, മുഹമ്മദ് ആല്‍ഫൗസ്, മൊയ്തു, സാദത്ത്, സമീര്‍ കണ്ടോത്ത,് ഷഫീക് തറോപോയില്‍, എം.എന്‍ റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്ന് നടക്കുന്ന സമാപന സംഗമത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ടി ഷിജിത്ത് നിര്‍വ്വഹിക്കും. വൈസ്പ്രസിഡണ്ട് നിബ്രാസ് അധ്യക്ഷത വഹിക്കും.
A sports meet was organized at Al-Sahara Central School.