പേരാമ്പ്ര: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വ്യാപാര സംരക്ഷണ സന്ദേശ ജാഥക്ക് പേരാമ്പ്രയില്‍ സ്വീകരണം നല്‍കി. ജാഥയെ ടാക്‌സി സ്റ്റാന്റ് പരിസരത്ത് വച്ച് ഭാരവാഹികള്‍ സ്വീകരിച്ചു.

ബാന്റ് വാദ്യ അകമ്പടിയോടെ നടന്ന പ്രകടനത്തിന് ശേഷം മാര്‍ക്കറ്റ് പരിസരത്തു വെച്ച് നടന്ന സ്വീകരണ പരിപാടിയില്‍ സ്വാഗത സംഘം ചെയര്‍മാന്‍ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസി സണ്ട് വി.കെ പ്രമോദ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ബി.എം മുഹമ്മദ് സ്വാഗതം പറഞ്ഞു.
ജാഥാ ക്യാപറ്റന്‍ സംസ്ഥാന സെക്രടറി ഇ.എസ് ബിജു, മാനേജര്‍, എസ് ദിനേഷ്, കെ.എം റഫീഖ്, സി.വി ഇഖ്ബാല്‍, കെ.എം ലെനിന്‍,വി. പാപ്പച്ചന്‍,എം പി അബ്ദുല്‍ ഗഫൂര്‍, മില്‍ട്ടന്‍, ജെ ആര്‍ രാധാകൃഷ്ണന്‍, സന്തോഷ് സെബാസ്റ്റ്യന്‍, അബദുല്‍ ഗഫൂര്‍ രാജധാനി, എ.പി ശ്രീജ, ഏരിയ പ്രസിഡണ്ട് എ.എന്‍. കുഞ്ഞിരാമന്‍, രാമചന്ദ്രന്‍ ഗുഡ്വില്‍ എന്നിവര്‍ സംസാരിച്ചു വി.കെ ഭാസകരന്‍ നന്ദി പറഞ്ഞു.
Trade Protection Message March Welcome given in Perambra