പേരാമ്പ്ര : മലബാറിലെ പ്രമുഖ മഹാവിഷ്ണു ക്ഷേത്രങ്ങളിലൊന്നായ കൂത്താളി കമ്മോത്ത് മഹാവിഷ്ണുക്ഷേത്ര ആറാട്ട് മഹോത്സവത്തിന് കൊടിയേറി. ജനുവരി 16 മുതല്‍ 21 വരെ വിശേഷാല്‍ പൂജകളോടെയും, ആധ്യാത്മിക പ്രഭാഷണം, ഭഗവത് തിരുനൃത്തം, തായമ്പക, എഴുന്നള്ളത്ത്, കരിമരുന്ന് പ്രയോഗം, കച്ചവട വിനോദ വിജ്ഞാന പരിപാടികളോടെയും വിവിധ കലാപരിപാടികളോടെയും കാര്‍ണിവല്‍ എന്നിവയോടെയാണ് മഹോത്സവം നടത്തപ്പെടുന്നത്.

ക്ഷേത്രം തന്ത്രി കെ. മാധവന്‍ ഭട്ടതിരി ആറാട്ട് മഹോത്സവത്തിന്റെ കൊടിയേറ്റം നടത്തി. ക്ഷേത്രം മേല്‍ശാന്തി കെ.ഇ കേശവന്‍ നമ്പൂതിരി, ഉത്സവാഘോഷ കമ്മിറ്റി ചെയര്‍മാന്‍ വി.പി. സന്തോഷ്, ജനറല്‍ കണ്‍വീനര്‍ എ.സി. ബിജു, ട്രഷറര്‍ സജീവന്‍.പി.പറമ്പത്ത്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എം. മോഹനകൃഷ്ണന്‍, അംഗങ്ങളായ സി.പി. പ്രകാശന്‍, എന്‍.കെ. ബാലകൃഷ്ണന്‍, ഒ.ടി. മോളി, ടി. കൃഷ്ണന്‍ കുട്ടി, എക്‌സിക്യൂട്ടീവ് ഓഫീസര്‍ സി.പി. സജീവന്‍, മാനേജര്‍ കെ.എം. ബാലകൃഷ്ണന്‍, കെ.എം. രാജന്‍, കെ.എം ഉണ്ണികൃഷ്ണന്‍, ഒ.സി. ഷാജി, വി.കെ. ബാബു, സി.എം. സനാതനന്‍, ഗൗരി ശ്രീധരന്‍, പി.പി. കാര്‍ത്തിക, പി. ഭാസ്‌ക്കരന്‍, എ.സി. ബിജു, പി ഹരിദാസ്, ഒ.സി. ഷാജി, ഇ.എം. സത്യന്‍, എന്‍.ആര്‍ രഗില്‍, സി.പി. ബാലകൃഷ്ണന്‍, പി. ബിജീഷ്, ശരത് ചന്ദ്രന്‍, വി.എം അനൂപ്, സതീശന്‍, പി.പി. രാജു, പ്രേംജിത്ത്, കെ. ശ്രീനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നൂറു കണക്കിന് ഭക്തജനങ്ങള്‍ സംബന്ധിച്ചു.
ഉത്സവാ ഘോഷത്തിന്റെ രണ്ടാം ദിനമായ നാളെ വിശേഷാന്‍ പൂജകള്‍ക്ക് പുറമേ വൈകിട്ട് 6 മണി മുതല്‍ നാട്ടരങ്ങ്, 7 മണിക്ക് കോട്ടൂര്‍ പ്രസാദ് നമ്പീശന്റെ ആത്മീയ പ്രഭാഷണം രാത്രി 8 മണിക്ക് സാംസ്‌ക്കാരിക സമ്മേളനം തുടര്‍ന്ന് ശ്രീരാഗം നൃത്ത സംഗീത വിദ്യാലയം അവതരിപ്പിക്കുന്ന നൃത്തോത്സവവും അരങ്ങേറും.
Koothali Kammoth Maha Vishnu Kshetra hoisted flag for Aarat Mahotsavam