കടിയങ്ങാട് : ഇന്ന് കാലത്ത് കടിയങ്ങാട് ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ 4.30 ഓടെയാണ് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും കോഴി വിതരണം നടത്തുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.

ശബരിമല തീര്‍ത്ഥാടകന്‍ കര്‍ണ്ണാടക കൊല്ലൂര്‍ വിജയ നഗര്‍ സ്വദേശി ആദേശ്, പിക്കപ്പ് ഡ്രൈവര്‍ അബ്ദുള്‍ നാസര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല.
കടിയങ്ങാട് കുറ്റ്യാടി റോഡില്‍ നാഗത്ത് താഴെയാണ് കാറും മിനി ലോറിയും കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ അഘാതത്തില്‍ മിനി ഗുഡ്‌സ് വാഹനത്തിന്റെ മുന്‍ഭാഗത്തെ ഒരു ടയര്‍ വേര്‍പെട്ട നിലയിലായിരുന്നു.
Kadiangad Accident; Two people were injured