ചക്കിട്ടപാറ : പൊതു വിദ്യാലയങ്ങളില്‍ മികച്ച പഠനസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഗവ: സ്‌കൂളുകള്‍ക്ക് സൗണ്ട് സിസ്റ്റം വിതരണം ചെയ്തു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഗവ: സ്‌കൂളുകള്‍ക്കുള്ള സൗണ്ട് സിസ്റ്റം വിതരണം ചെയ്തത്.

ജിഎല്‍പി സ്‌കൂള്‍ പിള്ളേപെരുവണ്ണയില്‍ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം വിനിഷ ദിനേശന്‍, പിടിഎ പ്രസിഡന്റ് വി.പി സുധീഷ്, പ്രധാന അധ്യാപിക ബേബി മിറാണ്ട എന്നിവര്‍ സംസാരിച്ചു.
Sound system supplied at chakkittapara