മേപ്പയ്യൂര്‍: ദുബൈ കെഎംസിസി മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി നടപ്പിലാക്കുന്ന നിര്‍ധന കുടുംബങ്ങള്‍ക്കുള്ള ഇശ്ഫാക്ക് 2025 വാര്‍ഷിക പെന്‍ഷന്‍ പദ്ധതിയുടെ മേപ്പയ്യൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. മഹാരാഷ്ട്ര സംസ്ഥാന മുസ്ലിം ലീഗ് ട്രഷറര്‍ സി.എച്ച് ഇബ്രാഹിം കുട്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കമ്മന അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു.
ദുബൈ കെഎംസിസി പഞ്ചായത്ത് പ്രസിഡന്റ് കുളപ്പുറത്ത് അബ്ദുറഹിമാന്‍ പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി ഭാരവാഹികള്‍ക്ക് പെന്‍ഷന്‍ കൈമാറി. സലാം മേലാട്ട്, കെ.എം കുഞ്ഞമ്മത് മദനി, കീപ്പോട്ട് അമ്മത്, ഇല്ലത്ത് അബ്ദുറഹിമാന്‍, മുജീബ് കോമത്ത്, ഫൈസല്‍ ചാവട്ട് എന്നിവര്‍ സംസാരിച്ചു.

Ishfaq 2025 pension scheme inaugurated at meppayoor