പേരാമ്പ്ര: എയ്ഡഡ് സ്‌കൂളുകളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ കേരള എയ്ഡഡ് ടീച്ചേഴ്‌സ് കളക്റ്റീവിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് ധര്‍ണ്ണ സംഘടിപ്പിച്ചു.

ഭിന്നശേഷി നിയമനത്തിന്റെ മറവില്‍ 3 വര്‍ഷത്തോളമായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്ത കേരളത്തിലെ 16000 അധ്യാപകരുടെ പ്രതിനിധികള്‍, ആവശ്യത്തിന് കുട്ടികള്‍ ഉണ്ടായിട്ടും യുഐഡി ഇന്‍വാലീഡ് ആയതിന്റെ പേരില്‍ ജോലി നഷ്ടപ്പെട്ട അധ്യാപകര്‍, വര്‍ഷങ്ങളായി അധിക തസ്തികളില്‍ ജോലി ചെയ്തിട്ടും നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകര്‍ എന്നിവര്‍ ധര്‍ണ്ണയില്‍ പങ്കെടുത്തു.
സര്‍ക്കാരിന്റെ എയ്ഡഡ് മേഖലയോടുള്ള തരംതിരിവ് പൊതു വിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചയിലേക്കാണ് നയിക്കുക എന്ന് കെഎടിസി പ്രതിനിധികള്‍ ചൂണ്ടി കാണിച്ചു. കേരളത്തില്‍ 65 % കുട്ടികളും പഠിക്കുന്ന എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപകര്‍ തൊഴില്‍ സുരക്ഷിതത്വവും ശമ്പളവും ഇല്ലാതെ വര്‍ഷങ്ങളോളം ജോലി ചെയ്യേണ്ടി വരുന്നത് അധ്യാപക സമൂഹത്തിന്റെ ആത്മവിശ്വാസം ഇല്ലാതാക്കുകയും അത് ഇതുവരെ ആര്‍ജിച്ചെടുത്ത പൊതു വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങള്‍ക്ക് തിരിച്ചടിയാവുമെന്നും ധര്‍ണ്ണയില്‍ പങ്കെടുത്ത അധ്യാപകര്‍ സര്‍ക്കാറിനെ ഓര്‍മ്മിപ്പിച്ചു.
പ്രശ്‌നം പൊതുജന ശ്രദ്ധയില്‍ എത്തിക്കാന്‍ ആയിരം തെരുവു ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിന് ഭാഗമായുള്ള ഉദ്ഘാടന ക്ലാസും സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്നു. ധര്‍ണ്ണയില്‍ പ്രസിഡന്റ് ബിന്‍സിന്‍ ഏക്കാട്ടൂര്‍, സെക്രട്ടറി ശ്രീഹരി കണ്ണൂര്‍, ഷബീര്‍ മലപ്പുറം മറ്റു നേതാക്കന്‍മാര്‍ എന്നിവര്‍ സംസാരിച്ചു.
Secretariat organized a dharna under the leadership of Kerala Aided Teachers Collective