ചെറുവണ്ണൂര്‍: ജലദൗര്‍ലഭ്യ സാധ്യത അരികെയെത്തിയിട്ടും കനാല്‍ ശുചികരിക്കാന്‍ നടപടി സ്വീകരിക്കാതെ അലംഭാവം പുലര്‍ത്തുന്ന ജലസേചന വകുപ്പിന്റെ നടപടിയില്‍ പൊതുജനങ്ങള്‍ ഉല്‍കണ്ഠയിലായിരിക്കുകയാണ്

ആവള ഡിസ്ടി ബ്യൂട്ടറി കനാലില്‍പ്പെട്ട ചെറുവണ്ണൂര്‍, ഓട്ടുവയല്‍, തട്ടാറമ്പത്ത് മുക്ക്, എടക്കയില്‍ ഭാഗത്തുള്ള കനാലാണ് കാടുകള്‍മൂടി ജല ഒഴുക്കിന് തടസ്സമായി കിടക്കുന്നത്. കാടുകള്‍ വെട്ടിയാല്‍ മാത്രമെ കനാല്‍ തുറന്നാല്‍ തടസ്സങ്ങള്‍ നിരീക്ഷിക്കാനും ജലം പുറത്തേക്ക് ഒഴുകി പാഴായി പോകുന്നത് ശ്രദ്ധിക്കാനും കഴിയൂ.
ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഇനി സമയമെവിടെ എന്നാണ് കൃഷിക്കാരും, ജലദൗര്‍ലഭ്യം കാലം കാലമായി നേരിടുന്ന തദ്ദേശ വാസികളും ചോദിക്കുന്നത്. ജലസേചന വകുപ്പിന്റെ ഉറക്കം തൂങ്ങല്‍ സമ്പ്രദായം മാറ്റി ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ഓട്ടുവയല്‍ മഹാത്മ ജനശ്രീ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
ചെയര്‍മാന്‍ കെ.കെ.കുഞ്ഞബ്ദുള അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എം ബാലന്‍, കെ. നാരായണന്‍, എന്‍. കുഞ്ഞിരാമന്‍, രവി കുറ്റിയോട്ട്, ഗണേഷ് കുമാര്‍, പി.എം മജീദ്, യു. ഗംഗാധരന്‍, വി. അമ്മത്, വി.കെ. യൂസഫ്, ടി.എം മൊയ്തി, വി.കെ. സലീന, കെ. രജിത, ഒ.കെ. സുലോചന, ടി.കെ. നഫീസ, കെ.കെ. സുബൈദ എന്നിവര്‍ സംസാരിച്ചു.
People are concerned about the canal not being cleared.