ആവള: വൈദ്യര്‍ ഇ.സി ശ്രീധരന്‍ നമ്പ്യാര്‍ക്ക് നാടിന്റെ ആദരവ്. ആവളയുടെ പാരമ്പര്യ വൈദ്യനും, പൊതുകാര്യ പ്രസക്തനും, ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന പള്ളിക്കമണ്ണില്‍ ഇ.സി ശ്രീധരന്‍ നമ്പ്യാര്‍ക്കാണ് ആവളയിലെ മഹാത്മ കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്സിന്റെ പ്രവര്‍ത്തകര്‍ ആദരവ് നല്‍കിയത്.

അദേഹത്തിന്റെ 95 ാം പിറന്നാള്‍ ദിനത്തില്‍ മഹാത്മാ പ്രവര്‍ത്തകര്‍ വീട്ടിലെത്തി ആദരവ് നല്‍കുകയായിരുന്നു. ട്രസ്റ്റ് ചെയര്‍മാന്‍ വിജയന്‍ ആവള പൊന്നാടയണിയിച്ചു.
ഇ ഷാഫി, നളിനി നല്ലൂര്‍, സരോജിനി രമ്യാലയം, കെ.പി രവി, വൈദ്യരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Tribute to Avala's traditional healer EC Sreedharan Nambiar