കോഴിക്കോട് : പൂഴിത്തോട് യൂണിയന്‍ ബാങ്ക് സ്ഥലം മാറ്റാനുള്ള മാനേജ്മെന്റ് നീക്കത്തിനെതിരെ ജനകീയ പ്രക്ഷോഭം ആരംഭികുമെന്ന് ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ സുനിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ഇതിനെതിരെ ജനകീയ സമര പ്രഖ്യാപനം നാളെ യൂണിയൻ ബാങ്ക് കോഴിക്കോട് റീജിനല്‍ ഓഫീസിന് മുന്നില്‍ സമരം നടത്തുമെന്നും കെ.സുനില്‍ അറിയിച്ചു.
കോഴിക്കോട് പ്രസ്സ് ക്ലബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ സി.കെ ശശി, ഇ .എം ശ്രീജിത്ത്, ഗ്രാമ പഞ്ചായ അംഗം ജിതേഷ് മുതുക്കാട്, സമരസമിതി ഭാരവാഹികളായ എള്ളില്‍ സുരേന്ദ്രന്‍, ബാബു ചീരമാറ്റത്തില്‍, ജിതേഷ് കാഞ്ഞിരത്തിങ്കല്‍, ബിനോയ് കൊല്ലകൊമ്പില്‍ എന്നിവര്‍ പങ്കെടുത്തു.
Popular protest against management's move to relocate Union Bank to Poozhithodu