പേരാമ്പ്ര : മേപ്പയ്യൂര്‍, ചെറുവണ്ണൂര്‍ പഞ്ചായത്തുകളുടെ പരിധിയില്‍ പെട്ടതും പരിസര പ്രദേശങ്ങള്‍ ജനവാസ മേഖലയുമായ പുറക്കാമലയില്‍ അനധികൃതമായി മല കൈയ്യടക്കിക്കൊണ്ട് ഖനനം നടത്താനുള്ള നീക്കത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംരക്ഷണ യാത്ര നടത്തി.

2012 മുതല്‍ പുറക്കാ മലയെ ഖനനം നടത്തി തകര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും പരിസരവാസികളുടെ ചെറുത്ത് നില്പിനെ തുടര്‍ന്ന് പിന്തിരിയുകയായിരുന്നുവെന്നും മലയിലുണ്ടായിരുന്ന സര്‍ക്കാര്‍ ഭൂമി റവന്യൂ ഉദ്യോഗസ്ഥന്മാരെ സ്വാധീനിച്ച് ക്വാറി മാഫിയ കയ്യടക്കുകയും മറ്റ് പല ഭൂമികളും കൃത്രിമ രേഖയുണ്ടാക്കി കൈവശപ്പെടുത്തുകയും ചെയ്തതിലും യൂത്ത് ലീഗ് പ്രതിഷേധിച്ചു. പുറക്കാമല സംരക്ഷിക്കാനുള്ള സമര സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് യൂത്ത് ലീഗ് പിന്തുണ പ്രഖ്യാപിച്ചു.
സമരത്തിന് നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ്, ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി, മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കമ്മന അബ്ദുല്‍ റഹ്‌മാന്‍, കെ.സി മുഹമ്മദ്, ഷംസുദ്ധീന്‍ വടക്കയില്‍, അഫ്‌സല്‍ അല്‍സഫ, അജ്‌നാസ് കാരയില്‍, കീപോട്ട് അമ്മദ്, പി.ടി മുഹമ്മദ് ഷാഫി, ഉമ്മര്‍ ചെറുവോട്ട്, കെ.കെ മജീദ്, ഇല്ലത്ത് അബ്ദുല്‍ റഹ്‌മാന്‍, വി.വി നസറുദ്ധീന്‍, റിയാസ് മലപ്പാടി, കെ.കെ മുഹമ്മദ്, ടി.എം.സി മൊയ്തീന്‍, കെ.കെ മുസ്തഫ, അന്‍സാര്‍ കമ്മന എന്നിവര്‍ നേതൃത്വം നല്‍കി.
Excavation; Muslim Youth League conducted protection journey