ആയുഷ്മാന്‍ ഭാരത് ജനആരോഗ്യയോജന കേരളത്തിലും നടപ്പിലാക്കണം കെഎസ്എസ്പിയു

ആയുഷ്മാന്‍ ഭാരത് ജനആരോഗ്യയോജന കേരളത്തിലും നടപ്പിലാക്കണം കെഎസ്എസ്പിയു
Jan 22, 2025 12:19 PM | By LailaSalam

ചക്കിട്ടപ്പാറ : കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ ചക്കിട്ടപാറ യൂനിറ്റിന്റെ 33-ാം വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു. ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.സുനില്‍ ഉദ്ഘാടനം ചെയ്തു.

സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്ത് പെന്‍ഷന്‍ പറ്റി പിരിഞ്ഞവരെ ചേര്‍ത്ത് ഒരു റിസോഴ്‌സ് ഗ്രൂപ്പ് ഉണ്ടാക്കി ഗ്രാമപഞ്ചായത്തിന്റെ പദ്ധതി നിര്‍വ്വഹണത്തില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രസിഡണ്ട് അറിയിച്ചു.

യൂണിറ്റ് പ്രസിഡണ്ട് തോമസ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സിവില്‍ പോലീസ് ഓഫീസറായി സെലക്ഷന്‍ കിട്ടിയ സായി കൃഷ്ണയെയും സ്‌പോര്‍ട്‌സ് താരം അനൂപ് വത്സനെയും ആദരിച്ചു.

കൃഷിക്കാര്‍ നേരിടുന്ന വന്യജീവി ആക്രമണത്തിന് ശാശ്വതപരിഹാരം കാണുക, പൂഴിത്തോട് -പടിഞ്ഞാറത്തറ റോഡ് യാഥാര്‍ത്ഥ്യമാക്കുക, പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസവും പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക ഉടനെ അനുവദിക്കുക, പ്രധാനമന്ത്രിയുടെ ആയുഷ്മാന്‍ഭാരത ജനആരോഗ്യയോജന കേരളത്തിലും നടപ്പിലാക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സംഘടന റിപ്പോര്‍ട്ട് എം.കെ കുഞ്ഞനന്തന്‍ പ്രവര്‍ത്ത റിപ്പോര്‍ട്ട് പി.പി സന്തോഷ്‌കുമാറും കൈത്താങ്ങ് പദ്ധതി ശ്രീധരന്‍ പെരുവണ്ണാമൂഴിയും വനിത വേദി പി.എം കോമളയും ടൂര്‍ പ്രോഗ്രാം പി.എം വേണുഗോപാലനും അവതരിപ്പിച്ചു.

ഡി. ജോസഫ്, പി.ജെ മാത്യു, കുഞ്ഞബ്ദുള്ള , പി.എ ജോര്‍ജ്, സി.പി സുധീര്‍കുമാര്‍, വി.പി മധു, കെ. രാമചന്ദ്രന്‍, എം.ഡി വത്സ എന്നിവര്‍ സംസാരിച്ചു. റിട്ടേണിംഗ് ഓഫീസര്‍ രാജന്‍ അരീക്കല്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ

ഭാരവാഹികളായി പ്രസിഡന്റ് പി.ജെ മാത്യു, വൈസ് പ്രസിഡന്റുമാര്‍ വി.എല്‍ ലൂക്ക, വി.പി മധു, തങ്കം കെ.വി, സെക്രട്ടറി പി.പി സന്തോഷ്‌കുമാര്‍, ജോയിന്റ് സെക്രട്ടറിമാര്‍ ശ്രീധരന്‍ പെരുവണ്ണാമൂഴി, കെ.രാമചന്ദ്രന്‍, മറിയാമ്മ മാത്യു, ട്രഷറര്‍ കെ.കെ അശോകന്‍ എന്നിവരെ തെരഞ്ഞെടുത്തു.



Ayushman Bharat Jan Arogya Yojana should be implemented in Kerala too: KSSPU

Next TV

Related Stories
മദ്യപിച്ച് ഓട്ടോ ഓടിച്ചു; ഓട്ടോ നിരവധി വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു

Jul 13, 2025 12:15 AM

മദ്യപിച്ച് ഓട്ടോ ഓടിച്ചു; ഓട്ടോ നിരവധി വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു

മദ്യ ലഹരിയില്‍ ഓടിച്ച ഓട്ടോ നിരവധി വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു. പേരാമ്പ്രയില്‍...

Read More >>
കാട്ടാന ആക്രമണം; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Jul 12, 2025 12:15 AM

കാട്ടാന ആക്രമണം; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതിനിടയില്‍ വീണ് രാജന് പരിക്കേറ്റു. മരപ്പണിക്കാരന്‍ ആയ...

Read More >>
മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു

Jul 11, 2025 11:47 PM

മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു

മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു. തെങ്ങ് കയറ്റ...

Read More >>
ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍) അന്തരിച്ചു

Jul 11, 2025 12:39 PM

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍) അന്തരിച്ചു

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍)...

Read More >>
പന്നിക്കോട്ടൂരില്‍ കാട്ടാനക്കൂട്ടം കാര്‍ഷികവിളകള്‍ നശിപ്പിച്ചു

Jul 11, 2025 12:05 PM

പന്നിക്കോട്ടൂരില്‍ കാട്ടാനക്കൂട്ടം കാര്‍ഷികവിളകള്‍ നശിപ്പിച്ചു

ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി കാര്‍ഷികവിളകള്‍...

Read More >>
പേരാമ്പ്ര സ്വദേശിയായ യുവാവ് കഞ്ചാവുമായി പൊലീസ് പിടിയില്‍

Jul 11, 2025 11:01 AM

പേരാമ്പ്ര സ്വദേശിയായ യുവാവ് കഞ്ചാവുമായി പൊലീസ് പിടിയില്‍

ഇയാള്‍ കഞ്ചാവ് പേക്ക് ചെയ്ത് വില്‍പന നടത്തുന്നതായി നേരത്തേ പൊലീസിന്...

Read More >>
Top Stories










News Roundup






//Truevisionall