മേപ്പയ്യൂര്‍: പുറക്കാമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ജനറല്‍ ബോഡിയോഗം ചേര്‍ന്നു. പുറക്കാമല തകര്‍ക്കാന്‍ ക്വാറി മാഫിയാസംഘത്തെ അനുവദിക്കില്ലെന്നും ജനകീയ പ്രതിരോധത്തിലൂടെയും നിയമപോരാട്ടത്തിലൂടെയും അത് സംരക്ഷിക്കുമെന്നും യോഗം തീരുമാനിച്ചു.

പുറക്കാമലയിലെ പുറംമ്പോക്ക് ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി അനധികൃത മാര്‍ഗ്ഗത്തിലൂടെയാണ് ക്വാറിമാഫിയാസംഘം സ്വന്തമാക്കിയതെന്നും റവന്യൂ വകുപ്പില്‍നിന്നും ചില ഉദ്യോഗസ്ഥരുടെ വഴിവിട്ടസഹായവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നതെന്നും ഈ ഭൂമി ക്വോറി മാഫിയാ സംഘത്തില്‍നിന്നും തിരിച്ചുപിടിക്കണമെന്നും അവര്‍ പറഞ്ഞു.
നീക്കേ ഭൂമി നികുതിയടച്ച് സ്വന്തമാക്കിയതിനെ കുറിച്ചും അനധികൃത കയ്യേറ്റങ്ങളെ കുറിച്ചും റവന്യൂ വിജിലന്‍സ് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പുറക്കാമല സംരക്ഷിക്കാന്‍ സംരക്ഷണ സമിതിയുടെനേതൃത്വത്തില്‍ സമരംശക്തിപ്പെടുകയാണ് പ്രദേശത്തെ ജനങ്ങള്‍. വിവിധ രാഷ്ട്രിയപാര്‍ട്ടികള്‍ സമരസമതിക്ക് ഐക്യദാര്‍ഢ്യവുമായി സജീവമായി രംഗത്തുണ്ട് അവരുടെ നേതൃത്വത്തില്‍ വിവിധപരിപാടികള്‍ കീഴ്പയ്യൂര്‍ മണപ്പുറം മുക്കിലും പുറക്കാമലയിലും നടത്തിക്കഴിഞ്ഞു. വരുംദിവസങ്ങളിലും പാര്‍ട്ടികളുടെ ഐക്യദാര്‍ഢ്യസമ്മേളനങ്ങള്‍ നടക്കുമെന്നും അവര്‍ അറിയിച്ചു.
ജമ്യം പാറയിലുള്ള സമരപ്പന്തലില്‍ സമരസമിതിയുടെ നേതൃത്വത്തില്‍ റിലേ സത്യാഗ്രഹ സമരം ആരംഭിക്കും. സാംസ്‌കാരിക പ്രവര്‍ത്തകരും, കവികളും സാഹിത്യകാരന്മാരും. പരിസ്ഥിതിസംഘടനകളും ജനാധിപത്യ വാദികളും, പത്രപ്രവര്‍ത്തകരും സമരപന്തലില്‍ റിലേ സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നവരെ അഭിവാദ്യം ചെയ്യുന്നതിനും സമരത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനും എത്തിച്ചേരും<
സമരസമിതികണ്‍വീനല്‍ എം.എം.പ്രജീഷ് സ്വാഗതം പറഞ്ഞ ജനറല്‍ബോഡി യോഗത്തില്‍ ചെയര്‍മാന്‍ ഇല്യാസ്ഇല്ലത്ത് അധ്യക്ഷത വഹിച്ചു. കരീം കോച്ചേരി, കെ.പി. സതീശന്‍, എ.കെ. ബാലകൃഷ്ണന്‍, കെ. ലോഹ്യ, ഷഹനാസ്, വി.എ. ബാലകൃഷ്ണന്‍, സജീവന്‍ പുത്തൂര്‍, വി.പി. മോഹനന്‍, എം.കെ. മുരളീധരന്‍, കമ്മന അബ്ദുറഹിമാന്‍, ആനന്ദന്‍ കോറോത്ത്, മേലാട്ട് നാരായണന്‍, മേലാട്ട് ബാലകൃഷ്ണന്‍, എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
The general body meeting of the Purakamala protection committee was held