പേരാമ്പ്ര : പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കലാപാഠന കേന്ദ്രം സംഘടിപ്പിക്കുന്ന ഏഴാമത് അഖില കേരള ബാല ചിത്രരചന മത്സരം 25-1-25 ശനിയാഴ്ച കാലത്ത് 9 മണിക്ക് സ്‌കൂളില്‍ വച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഈ മത്സരത്തില്‍ 3 മുതല്‍ 18 വയസ്സുവരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ഇഷ്ടപ്പെട്ട വിഷയം അടിസ്ഥാനമാക്കി ചിത്രം വരയ്ക്കാവുന്നതാണ്. വരക്കാനുള്ള കടലാസ് സംഘാടകര്‍ നല്‍കുന്നതാണ്. ആവശ്യമായ ബ്രഷുകളും ചായങ്ങളും വിദ്യാര്‍ത്ഥികള്‍ കൊണ്ടുവരണം. എണ്ണച്ചായം ഒഴികെയുള്ള ഏത് കളറും ഉപയോഗിക്കാം.
സ്വര്‍ണ്ണ മെഡല്‍ ഉള്‍പ്പെടെ ആയിരത്തോളം സമ്മാനങ്ങള്‍ നല്‍കുന്നതാണ്. ചിത്രോത്സവത്തിന്റെ ഭാഗമായി 12 ചിത്രകലാധ്യാപകരെ ആദരിക്കുന്നുണ്ട്. പരിപാടി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്യും.
സ്വാഗതസംഘം രക്ഷാധികാരികള്‍ എ.കെ കരുണാകരന്‍ (മാനേജര്‍), കെ.കെ ഷാജുകുമാര്‍ പ്രിന്‍സിപ്പാള്‍, പി സുനില്‍കുമാര്‍ പ്രധാനധ്യാപകന്‍ ചെയര്‍മാന്‍,പി.സി ബാബു പിടിഎ പ്രസിഡണ്ട്, ജനറല്‍ കണ്‍വീനര്‍ ചിത്രകലാ അധ്യാപകന്‍ കെ.എം സുനില്‍കുമാര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946602657 എന്ന നമ്പറില്‍ ബന്ധപ്പെടുക. വാര്‍ത്ത സമ്മേളനത്തില്‍ കെ.എം സുനില്‍കുമാര്‍, പി. സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
All Kerala Children's Drawing Competition at perambra