പേരാമ്പ്ര: പറശ്ശിനി ഭഗവാന്റെ നിത്യ ചൈതന്യം കൊണ്ട് ശ്രദ്ധേയമായ പേരാമ്പ്ര വാളൂര്‍ മരുതേരി പുളീക്കണ്ടി മടപ്പുര ശ്രീമുത്തപ്പന്‍ ക്ഷേത്രത്തിലെ തിരുവപ്പന മഹോത്സവത്തിന്റെ പ്രധാന ദിവസമാണ് ഇന്ന്. അരക്കോടിയോളം രൂപ ചെലവഴിച്ച് ചെമ്പോലയില്‍ നിര്‍മ്മിച്ച പുതിയ മടപ്പുര കാണാനും ഉത്സവാഘോഷങ്ങളില്‍ പങ്കാളികളാകാനും നൂറുകണക്കിന് ആളുകളാണ് ക്ഷേത്രത്തിലെത്തുന്നത്.

ഇന്ന് (ജനുവരി 24 വെള്ളി) ഉച്ചക്ക് 2.30 ന് മുത്തപ്പനെ മലയിറക്കല്‍. നാലിന് വിവിധ ദേശങ്ങളില്‍ നിന്ന് ഇളനീര്‍കുല വരവുകള്‍. ആറിന് മുത്തപ്പന്‍ വെള്ളാട്ടം. 6.30 ന് താലപ്പൊലി ദീപാരാധന. വയലിനും ചെണ്ടയും സമന്വയിക്കുന്ന താണ്ഡവം ടീമിന്റെ വയലിന്‍ ഫ്യൂഷന്‍ കാഴ്ചക്കാരില്‍ ആവേശം തീര്‍ക്കും.
എട്ട് മണി മുതല്‍ ഭഗവതി, ഗുളികന്‍, ഗുരു, കുട്ടിച്ചാത്തന്‍ തിറകള്‍. നാളെ മുതല്‍ (25 ശനി) കാലത്ത് ആറിന് തിരുവപ്പന എന്നിവ നടക്കും. നാളെ ഉച്ചക്ക് ഒരു മണിവരെ ദര്‍ശന സൗകര്യമുണ്ടായിരിക്കും.
Today is the main festival in Pulikekandi Madapura; The temple welcomes the devotees