കൈകോര്‍ക്കാം പുറക്കാമലക്കായ്; ഐക്യദാര്‍ഡ്യ പ്രഖ്യാപനം ജനുവരി 28 ന്

കൈകോര്‍ക്കാം പുറക്കാമലക്കായ്; ഐക്യദാര്‍ഡ്യ പ്രഖ്യാപനം ജനുവരി 28 ന്
Jan 24, 2025 03:50 PM | By SUBITHA ANIL

പേരാമ്പ്ര: ആര്‍ജെഡി സംസ്ഥാന സെക്രട്ടറിയും കൈകോര്‍ക്കാം പുറക്കാ മലയ്ക്കായ് പരിപാടിയുടെ സംഘാടക സമിതി ചെയര്‍മാനും ആയ കെ ലോഹ്യ പേരാമ്പ്രയില്‍ വാര്‍ത്താസമ്മേളനം നടത്തി. ജൈവ വൈവിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ മേപ്പയ്യൂര്‍ - ചെറുവണ്ണൂര്‍ പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്ന പുറക്കാമല കരിങ്കല്‍ ഖനനം നടത്താനുള്ള ശ്രമത്തില്‍ ചെറുത്ത് നില്‍പ്പിനായി പോരാടുന്ന സര്‍വ്വകക്ഷി ഉള്‍പ്പെടുന്ന നാടിന്റെ പരിഛേദമായ സംരക്ഷണ സമിതിക്ക് ഐക്യദാര്‍ഡ്ഡ്യം പ്രഖ്യാപിച്ച് കൊണ്ട് ജനുവരി 28 ന് മണപ്പുറം മുക്കില്‍ ആര്‍ജെഡി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 'കൈകോര്‍ക്കാം പുറക്കാ മലയ്ക്കായ് 'പരിപാടി സംഘടിപ്പിക്കുകയാണ്.

റവന്യൂ ഭൂമി കൈവശപ്പെടുത്തിയും പണത്തിന്റെ സ്വാധീനത്തില്‍ വിവിധ വകുപ്പുകളില്‍ നിന്ന് അനുകൂല രേഖകള്‍ ഉണ്ടാക്കിയും ഒരു നാടിനെ നശിപ്പിക്കാനാണ് ഖനന മാഫിയ ശ്രമിക്കുന്നതെന്നും താഴ്വാരത്ത് താമസിക്കുന്ന ആയിരങ്ങളുടെ ജീവന് ഇവര്‍ പുല്ല് വിലയാണ് കല്പിക്കുന്നതെന്നും താഴ്വാരത്ത് ജില്ലയുടെ പ്രധാന നെല്ലറകളില്‍ പെടുന്ന കരുവോട് ചിറയാണ്. ചൂരല്‍മലയെക്കാള്‍ വലിയ ദുരന്തത്തിലേക്കാണ് ഒരു നാട് നീങ്ങുന്നതെന്നും സംഘാടകന്‍ പറഞ്ഞു.

ജനങ്ങളുടെ ചെറുത്ത് നില്‍പ്പ് സമരത്തിന്റെ പേരില്‍ സമരസമിതി നേതാക്കളെ നിരവധി കേസുകളില്‍ പ്രതിയാക്കി സമരത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പൊലീസ് സമരസമിതി നല്‍കിയ പരാതികള്‍ അവഗണിക്കുകയാണെന്നും സമരപന്തല്‍ തകര്‍ത്തതിനെതിരെയും, സമര ദിവസം രാത്രി കെ. ലോഹ്യയുടെ വീടിന് നേരെ നടന്ന ആക്രമത്തിനെതിരെയും സമരസമിതി നേതാക്കള്‍ മലമുകളില്‍ വെച്ച് അക്രമിക്കപ്പെട്ട് ആശുപത്രിയിലായതിലോ കേസെടുക്കാന്‍ തയ്യാറാവാത്ത പൊലീസ് സമരസമിതി നേതാക്കള്‍ക്കെതിരെ നിരന്തരം കേസെടുക്കുകയാണെന്നും അവര്‍ പറഞ്ഞു.

പൊലീസ് നിലപാട് മാറ്റിയില്ലെങ്കില്‍ സമരസമിതിയും പാര്‍ട്ടി എന്ന നിലയിലും പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പടെയുള്ള സമര പരിപാടികള്‍ ആലോചിക്കുമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ട്ടിയുടെ വിവിധ സഹസംഘടനകള്‍ സമരസമിതിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പരിപാടികള്‍ നടത്തിയിട്ടുണ്ട്. അതിന്റെ തുടര്‍ച്ച എന്ന നിലയ്ക്കാണ് കൈകോര്‍ക്കാം പുറക്കാ മലയ്ക്കായ് എന്ന പരിപാടി ബഹുജനങ്ങളെയാകെ അണിനിരത്തി പാര്‍ട്ടി സംഘടിപ്പിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

28 ന് വൈകീട്ട് 5 മണിക്ക് കീഴ്പ്പയ്യൂര്‍ - മണപ്പുറം മുക്കില്‍ നടക്കുന്ന പൊതുസമ്മേളനം രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന പ്രസിഡണ്ട് എം.വി ശ്രേയാംസ് കുമാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പുറക്കാമല സംരക്ഷണ പ്രതിജ്ഞ എടുക്കും. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍, ഇ.പി ദാമോദരന്‍ എന്നിവര്‍ സംസാരിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ആര്‍ജെഡി പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ട് പി. മോനിഷ, ജില്ലാ സെക്രട്ടറിമാരായ നിഷാദ് പൊന്നം കണ്ടി, ജില്ലാ കമ്മറ്റി അംഗം സുനില്‍ ഓടയില്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ വി.പി. മോഹനന്‍, സി.ഡി പ്രകാശ് എന്നിവര്‍ പങ്കെടുത്തു.



Let's hold hands Purakamalakai; Declaration of Solidarity on January 28

Next TV

Related Stories
സുരക്ഷ പദ്ധതി സര്‍ട്ടിഫിക്കറ്റ് വിതരണവും യാത്രയയപ്പും

Jul 17, 2025 10:34 PM

സുരക്ഷ പദ്ധതി സര്‍ട്ടിഫിക്കറ്റ് വിതരണവും യാത്രയയപ്പും

കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പേരാമ്പ്ര യൂണിറ്റ് ഹെല്‍ത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ യാത്രയയപ്പും പുതുതായി ചാര്‍ജ് എടുത്ത...

Read More >>
പേരാമ്പ്രയില്‍ കാറുകള്‍ കൂട്ടിയിച്ചു അപകടം

Jul 17, 2025 09:58 PM

പേരാമ്പ്രയില്‍ കാറുകള്‍ കൂട്ടിയിച്ചു അപകടം

പേരാമ്പ്രയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിച്ചു. ഇന്ന് രാത്രി 8.45 ഓടെ പേരാമ്പ്ര ടെലഫോണ്‍ സബ് ഡിവിഷണല്‍ ഓഫീസിന് മുന്നിലാണ്...

Read More >>
 രാമായണ പുണ്യവുമായി കര്‍ക്കിടകം

Jul 17, 2025 09:08 PM

രാമായണ പുണ്യവുമായി കര്‍ക്കിടകം

രാമായണമാസത്തെ വരവേല്‍ക്കാന്‍ പാലയാട്ട് ശ്രീ.സുബ്രഹ്‌മണ്യ ഹനുമാന്‍ സ്വാമി ക്ഷേത്രത്തില്‍ രാമായണ പാരായണം ....

Read More >>
നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്‌യു

Jul 17, 2025 08:18 PM

നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്‌യു

തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച...

Read More >>
ഫാര്‍മസിസ്റ്റുകള്‍ക്ക് മിനിമം വേതനം ഉറപ്പാക്കണം; കെപിപിഎ

Jul 17, 2025 03:48 PM

ഫാര്‍മസിസ്റ്റുകള്‍ക്ക് മിനിമം വേതനം ഉറപ്പാക്കണം; കെപിപിഎ

കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ പേരാമ്പ്ര ഏരിയ ജനറല്‍ബോഡി യോഗം...

Read More >>
 ചങ്ങരോത്ത് മഞ്ഞപിത്തം ബാധിച്ച് വീട്ടമ്മ മരിച്ചു

Jul 17, 2025 03:40 PM

ചങ്ങരോത്ത് മഞ്ഞപിത്തം ബാധിച്ച് വീട്ടമ്മ മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സക്കിടെ മഞ്ഞപിത്തം ബാധിച്ച് വീട്ടമ്മ...

Read More >>
News Roundup






//Truevisionall