---
title: "പൊതുജനാരോഗ്യ നിയമം പകര്‍ച്ചവ്യാധി  നിയന്ത്രണത്തിന് കൂടുതല്‍ കരുത്തുപകരും"
english_title: "Public Health Law Epidemic  More strengthening of control"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/265581/public-health-law-epidemic-more-strengthening-of-control"
published_at: "2025-01-24T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6793a39849122_1.png"
keywords: []
---

# പൊതുജനാരോഗ്യ നിയമം പകര്‍ച്ചവ്യാധി  നിയന്ത്രണത്തിന് കൂടുതല്‍ കരുത്തുപകരും

> **Lead Summary:** **കോഴിക്കോട്: **സംസ്ഥാനത്ത് നടപ്പിലാക്കിയ കേരള പൊതുജനാരോഗ്യ നിയമം പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് കൂടുതല്‍ ശക്തി പകരുമെന്ന് കേരള ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സ് യൂണിയന്‍.

## Article Content

**കോഴിക്കോട്: **സംസ്ഥാനത്ത് നടപ്പിലാക്കിയ കേരള പൊതുജനാരോഗ്യ നിയമം പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് കൂടുതല്‍ ശക്തി പകരുമെന്ന് കേരള ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സ് യൂണിയന്‍.

ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഫയല്‍ ചെയ്ത നിരവധി കേസുകളിലെ കോടതി വിധി ഇത് വ്യക്തമാക്കുന്നു. ജനങ്ങളില്‍ പകര്‍ച്ച വ്യാധി പകരുന്ന സാഹചര്യം സൃഷ്ടിക്കുന്ന വ്യക്തികള്‍ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു കൊണ്ട് ഫല പ്രദമായി ഈ നിയമം നടപ്പിലാക്കി വരികയാണ്.

കേരളാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സ് യൂണിയന്‍ കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡണ്ട് കെ.എസ്. ജോയ് ഉല്‍ഘാടനം ചെയ്ത യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് കെ.ജയരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എന്‍.പി. ഹമീദ് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ലൈജു ഇഗ്‌നേഷ്യസ് പൊതുജനാരോഗ്യ നിയമത്തെക്കുറിച്ച് സെമിനാര്‍ നടത്തി. സ്തുത്യര്‍ഹമായ സേവനങ്ങള്‍ അനുഷ്ഠിച്ച പൊതുജനാരോഗ്യ പ്രവര്‍ത്തകരെ അനുമോദിച്ചു.സി.ടി. ഗണേശന്‍ , സുരേന്ദ്രന്‍ കല്ലേരി, സി.പി സതീഷ് ,എ.ടി പ്രമീള  എന്നിവര്‍ സംസാരിച്ചു. പി.കെ ശരത്കുമാര്‍  കൃതജ്ഞത രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/265581/public-health-law-epidemic-more-strengthening-of-control)