പേരാമ്പ്ര: പേരാമ്പ്ര മാറ്റി നിര്‍ത്തിയവരെ മാറോടണച്ച് കോണ്‍ഗ്രസ് എന്ന ആശയം അതി ഗംഭീരമെന്ന് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ഭവന പദ്ധതിയില്‍ നിന്നും മാറ്റി നിര്‍ത്തിയ പുറ്റംപെയിലിലെ ഭിന്നശേഷി കുടുംബത്തിന് കോണ്‍ഗ്രസ് കൂട്ടായ്മ നിര്‍മ്മിച്ച് നല്‍കിയ ആസാദ് മൻസിലിൻ്റെ താക്കോല്‍ ദാനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ഇടതു സര്‍ക്കാര്‍ ഭവന പദ്ധതി അട്ടിമറിച്ചു. 4 ലക്ഷം രൂപ മാത്രമാണ് ഭവന പദ്ധതിയില്‍ വീടിന് നല്‍കുന്നത്.ചെറിയ വീട് ഉണ്ടാക്കാന്‍ പോലും ഇത് തികയില്ല. പണം കിട്ടിയാല്‍ തന്നെ പണി പകുതിയില്‍ നിലയ്ക്കുന്ന അവസ്ഥയാണ്. ഒരു സാധാരണ കുടുംബത്തിന് ആവശ്യമായ ചെറിയ വീട് ഉണ്ടാക്കാന്‍ 8 ലക്ഷം രൂപയോളം ആവശ്യമാണന്നും അദ്ദേഹം പറഞ്ഞു.
അസംസ്‌കൃത വസ്തുക്കളുടെ വില അത്രമാത്രം വര്‍ധിച്ചിട്ടുണ്ട്. അത് മനഃസിലാക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. പല തവണ സംഖ്യ വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടും തയാറായിട്ടില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വിജയം ഉറപ്പിക്കാന്‍ ഭവന പദ്ധതിക്ക് അപേക്ഷ സ്വീകരിക്കുന്നത് പതിവാണ്. വിജയിച്ചു കഴിഞ്ഞാല്‍ പിന്നെ അപേക്ഷ പരിശോധിക്കാന്‍ പോലും തയാറാകുന്നില്ല. പഞ്ചായത്തുകളില്‍ അപേക്ഷ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. കേരളത്തില്‍ ചെറിയ തോതില്‍ പോലും പാര്‍പ്പിട പ്രശ്നം പരിഹരിക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലന്നും ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വീടില്ലാത്തവര്‍ക്ക് മുഴുവന്‍ വീട് നല്‍കാന്‍ പദ്ധതി ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അംഗം പി.കെ, രാഗേഷ് അധ്യക്ഷത വഹിച്ചു. ഷാഫി പറമ്പില്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. വി.കെ രമേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ.ബാലനാരായണന്‍, അസറ്റ് ചെയര്‍മാന്‍ സി.എച്ച്. ഇബ്രാഹിംക്കുട്ടി, കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാട്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജസ്മിന മജീദ്, പുതുക്കുടി അബ്ദുറഹ്‌മാന്‍, രാജന്‍ മരുതേരി, കെ.കെ. വിനോദന്‍, കെ. മധുകൃഷ്ണന്‍, റഷീദ് പുറ്റംപെയില്‍, വി.കെ രമേശന്‍ തുടങ്ങിയവർ പ്രസംഗിച്ചു. റഷീദ് പുറ്റംപൊയില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി.എന്‍.കെ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
For a differently-abled family in Puttampeil The Congress group constructed the house and gave it to them.