ചെറുവണ്ണൂര്‍: കുഴിയില്‍ വീണ പശുവിന് രക്ഷയേകി പേരാമ്പ്ര നിലയത്തിലെ അഗ്‌നിരക്ഷാസേന. മുയിപ്പോത്ത് എന്നയാളുടെ പശു വീടിനടുത്തുള്ള കുഴിയില്‍ വീഴുകയായിരുന്നു.

ഉടന്‍ പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തില്‍ വിവരമറിയിക്കുകയും സ്റ്റേഷന്‍ ഓഫീസര്‍ സി.പി ഗിരീഷിന്റെ നേതൃത്വത്തില്‍ സേന സ്ഥലത്ത് എത്തുകയും ചെയ്തു. വൈകീട്ട് മൂന്നര മണിയോടെ പശുവിനെ പുറത്തെടുത്തു.
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പി.എം വിജേഷ് കുഴിയില്‍ ഇറങ്ങി സീനിയര്‍ ഫയര്‍ ഓഫീസറായ എന്‍ ഗണേശന്‍, വി വിനീത് , കെ രെഗിനേഷ്, അരുണ്‍ പ്രസാദ്, ഹോം ഗാര്‍ഡ് മുരളീധരന്‍ എന്നിവര്‍ ചേര്‍ന്ന് പശുവിനെ സുരക്ഷിതമായി പുറത്തെടുക്കുകയും ചെയ്തു.
The fire brigade rescued the cow that fell into the pit