കൂത്താളി : കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പിന്റെയും, ദേശീയ ഹരിതസേന കോഴിക്കോട് ഘടകത്തിന്റെയും, കൂത്താളി വിഎച്ച്എസ്എസ് സ്‌കൂള്‍ എക്കോ ക്ലബ്ബിന്റെയും നേതൃത്വത്തില്‍ വെജിറ്റബിള്‍ ഗാര്‍ഡന്‍ പദ്ധതിയുടെ ഭാഗമായി നടത്തിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളില്‍ പഠനത്തോടൊപ്പം കൃഷിയോടുള്ള ആഭിമുഖ്യവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കൂത്താളി രണ്ടേയാറിലെ 1 എക്കര്‍ വയലിലാണ് ഒറ്റ ചിറ്റേനി ഇനത്തില്‍ പെട്ട നെല്ല് കൃഷി ചെയ്തത്. വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ഇവിടെ വിത്തിറക്കിയത്.

കൃഷി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പുത്തന്‍ അനുഭവമായി മാറി. പൂര്‍ണ്ണമായും ജൈവരീതിയില്‍ ചെയ്ത നെല്‍കൃഷിയുടെ കൊയ്ത്തുത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ബിന്ദു അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം കെ.വി. രാഗിത, കൃഷി ഓഫീസര്‍ എസ്.ഡി അമല്‍, സ്റ്റാഫ് സെക്രട്ടറി എം.പി. ഉനൈസ്, സ്‌കൗട്ട് റോവര്‍ ലീഡര്‍ പി മുഹമ്മദ് ഷാഹിര്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ നൗഷാദ്, വി.പി. ഷാജു, വി.സി. ഷിജു, കെ. ദീപ്തി, വി.കെ. ബാബു, കെ.കെ. വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ പി.കെ ഷിബിത സ്വാഗതം പറഞ്ഞ ചടങ്ങിന് റേഞ്ചര്‍ ലീഡര്‍ ഡി.എസ് അനുഷ നന്ദിയും പറഞ്ഞു. കൊയ്ത്തുത്സവത്തിന് അധ്യാപകരായ എസ്. ശാലിനി, കെ. റജിനത്ത്, പി.കെ ഷിംന , മുതിര്‍ന്ന കര്‍ഷകരായ ദാമോദരന്‍, കുഞ്ഞനന്തന്‍, ബിജു, വിദ്യാര്‍ത്ഥികളായ ദേവിക, പി.എം. ഹണി മോഹന്‍, സജാ ജാസിം, കൃഷ്ണ രാമചന്ദ്രന്‍, കെ. പാര്‍ത്ഥിവ്, എം.വി. കാശിനാഥ്, കെ.സി. വന്ദന, കെ.സി. ജഗന്‍ കൃഷ്ണ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Agriculture became a new experience for the students at koothali