മേപ്പയ്യൂര്‍: എസ്ഡിപിഐ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മേപ്പയ്യൂരില്‍ അംബേദ്കര്‍ സ്‌ക്വയര്‍ സംഘടിപ്പിച്ചു. ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവ് എന്ന പേരില്‍ സംഘടിപ്പിച്ച അംബേദ്കര്‍ സ്‌ക്വയര്‍ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു.

ഏഴര പതിറ്റാണ്ടിലേറെക്കാലമായി അംബേദ്കര്‍ നിലനിര്‍ത്തി തന്ന ഭരണഘടന നെഞ്ചോട് ചേര്‍ത്ത് രാജ്യസ്‌നേഹികള്‍ ജനാധിപത്യം സംരക്ഷിക്കാന്‍ തയ്യാറാകണമെന്നും ഭരണഘടനാ വിരുദ്ധ നിയമങ്ങള്‍ നടപ്പിലാക്കുന്നതെന്നതിരെ രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
. ജനാധിപത്യ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്നതില്‍ ഇന്ത്യയുടെ ഭരണാധികാരികള്‍ ഭരണഘടനാപരമായി കാണിച്ചിരുന്ന അവകാശങ്ങള്‍ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കശാപ്പ് ചെയ്യപ്പെട്ടിരിക്കുകയാണെന്നും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ഭരണഘടന അനുസൃതമായി ഭരിക്കേണ്ടതിനു പകരം ജനാധിപത്യം കശാപ്പ് ചെയ്ത് ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി മുസ്ലിം ന്യൂനപക്ഷങ്ങളെ മാറ്റി നിര്‍ത്തി ഭരണഘടനയെ അട്ടിമറിച്ചിരിക്കുകയാണെന്നും മതം പൗരത്വത്തിന് മാനദണ്ഡമാക്കിയാണ് മോഡി രാജ്യം ഭരിക്കുന്നതെന്നും പ്രലോപനം പോലും കുറ്റകൃത്യമായി മാറുന്ന രാജ്യമായി ഇന്ത്യ മാറുകയാണെന്നും അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട് വി.നൗഷാദ് അധ്യക്ഷത വഹിച്ചു. ശശീന്ദ്രന്‍ ബപ്പന്‍കാട്, പി.ടി വേലായുധന്‍, മഹേഷ് ശാസ്ത്രി, ഇസ്മയില്‍ കമ്മന, ഗോപി പന്തിരിക്കര, ഷബ്‌ന റഷീദ് കെ.എം, ഹമീദ് എടവരാട്, എം.പി കുഞ്ഞമ്മത്, പി.സി അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു
Ambedkar Square organized by SDPI