പേരാമ്പ്ര: വെള്ളിയൂരില്‍ വീടിന് നേരെ ആക്രമണം നടത്തിയ കേസിലെ പ്രതികള്‍ റിമാന്റില്‍. വാളൂര്‍ സ്വദേശികളായ റാഷിദ്, എന്‍.കെ റിയാസ്, ഷൗക്കത്തലി, മുഹമ്മദ് ഷമീം, ഇല്യാസ്, ബാസിം നുജൂം എന്നിവരാണ് പേരാമ്പ്ര പൊലീസിന്റെ പിടിയിലായത്.

ജനുവരി പതിനഞ്ചാം തിയ്യതി രാത്രി 11:30 ഓടെ പുളിയോട്ട് മുക്ക് വലിയപറമ്പില്‍ രവീന്ദ്രന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. രവീന്ദ്രന്റെ മകനുമായുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ് ഒരു സംഘം ആളുകള്‍ വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീകള്‍ അടക്കമുള്ള വീട്ടുകാര്‍ക്ക് നേരെ ആക്രമണം നടത്തിയത്.
എല്ലാവരെയും ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും വീട്ടില്‍ നാശനഷ്ടമുണ്ടാക്കുകയും ചെയ്തിരുന്നു. രവീന്ദ്രന്‍ പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Attack on house in Velliyur: Accused remanded