പേരാമ്പ്ര :കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി നിര്‍മ്മിക്കുന്ന ബാഫഖി തങ്ങള്‍ കമ്മ്യൂണിറ്റി റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് സെന്ററിന്റെ ധന ശേഖരണത്തിന് വേണ്ടി ചങ്ങരോത്ത് പഞ്ചായത്തിലെ കന്നാട്ടി ശാഖാ വനിതാ ലീഗ്.

മന്തി ചലഞ്ച് നടത്തി .ജനുവരി 24 മുതല്‍ ഫെബ്രുവരി 10 വരെ വനിതാ ലീഗ് നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ് മന്തി ചലഞ്ച് സംഘടിപ്പിച്ചത്. ശാഖാ കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ക്ലസ്റ്റര്‍ കമ്മിറ്റികള്‍ ഗൃഹ സമ്പര്‍ക്കം നടത്തിയാണ് ക്യാമ്പയിനില്‍ പങ്കാളികളായത്.
മുന്നൂറോളം വീടുകളില്‍ നിന്നും അഞ്ഞൂറ് ഓഡറുകള്‍ ഉണ്ടായിരുന്നു.ചലഞ്ചിന് ചെലവ് വന്ന തുക കഴിച്ചു ബാക്കി വരുന്ന തുക ജില്ലാ കമ്മിറ്റി ഫണ്ടിലേക്ക് കൈമാറുമെന്ന് വനിതാ ലീഗ് ശാഖാ കമ്മിറ്റി അറിയിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ട.ടി ഇസ്മായില്‍, ശാഖാ വനിതാ ലീഗ് പ്രസിഡന്റ് വി.സാറ, സെക്രട്ടറി നസീമ പാളയാട്ട് എന്നിവര്‍ക്ക് കൈമാറി വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.
ജില്ലാ സെക്രട്ടറി സി.പി.എ അസീസ്, വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് എ.ആമിന, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്അബ് കീഴരിയൂര്‍, ചങ്ങരോത്ത് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാളയാട്ട് ബഷീര്‍, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ആനേരി നസീര്‍, ജനറല്‍ സെക്രട്ടറി അസീസ് നരിക്കലക്കണ്ടി, പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ശിഹാബ് കന്നാട്ടി, പഞ്ചായത്ത് ലീഗ് സെക്രട്ടറി മൊയ്തു മൂശാരി കണ്ടി, വനിതാ ലീഗ് ജില്ലാ സെക്രട്ടറി സൗഫി താഴെ കണ്ടി, നിയോജക മണ്ഡലം പ്രസിഡന്റ് ഷര്‍മിന കോമത്ത്, ജനറല്‍ സെക്രട്ടറി വഹീദ പാറേമ്മല്‍, സി.കെ ജമീല നാദാപുരം, പഞ്ചായത്ത് ശാഖാ നേതാക്കളായ സഫിയ പടിഞ്ഞാറയില്‍, നസീമ വാഴയില്‍, കെ .മുബഷിറ, എന്‍.കെ ഹൈറുന്നിസ, കെ.സി റസീന, ടി.വി ഫൗസിയ, വി.പി നൗഷിദ, ടി.പി മൈമൂന, എന്‍.സി നസീമ, കെ.സി ഫൗസിയ, ഷെറിന്‍ സെല്‍വ, സുനൈന ഷെറിന്‍, വി.സുലൈമാന്‍, ജി.കെ നിസാര്‍, ഷഫീക് വാഴയില്‍, വി.ഇ അജ്‌നാസ്, റോഷന്‍ മൂശാരി, കെ.കെ റിയാസ് എന്നിവര്‍ പങ്കെടുത്തു.
പി.സി സുബൈദ, പി.സാജിദ, എം.കെ നജ്മ, പി.ബുഷറ, പി.വി ഹസീന, എം.കെ നദീറ, വി.പി വഹീദ, കെ.കെ സല്‍മ ,ദര്‍ഷീന,കെ.സല്‍മ മുനീര്‍, എം.കെ സജിന കെ. സല്‍മ, പി. സി റുഖിയ, ഇ.കെ നൗഷിദ, പി.എം നസീമ കെ. എം ആസ്യ, കെ.ഷാഹിദ വി.പി മറിയം ,കെ.സി റുബീന ,കെ.ജമീല, വി.സി സുനീറ,കെ.പി ജുവൈരിയ ,എന്നിവര്‍ ക്ലസ്റ്റര്‍ ക്യാമ്പയിന് നേതൃത്വം നല്‍കി.
Women's League raises funds through Manthi Challenge