മേപ്പയ്യൂര്‍: പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഓട്ടോ ഡ്രൈവറെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ കൂടി പൊലീസ് പിടിയില്‍.

നടുവണ്ണൂരിലെ ഓട്ടോ ഡ്രൈവറായ മിഥുനിനെയാണ് വെട്ടിപരിക്കേല്‍പ്പിച്ചത്. 2024 സെപ്തംബര്‍ 12 ന് രാത്രിയായിരുന്നു സംഭവം. ചെങ്ങോട്ട് കാവില്‍ വാടക വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന വിയ്യൂര്‍ സ്വദേശി അരീക്കല്‍ മീത്തല്‍ ചൊക്കട എന്ന അഖില്‍ ചന്ദ്രനാണ് പൊലീസിന്റെ പിടിയിലായത്.
പല സ്റ്റേഷനുകളിലായി കളവ്, പിടിച്ചുപറി, അടിപിടി, കത്തിക്കുത്ത്, വധശ്രമം തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളുള്ള പ്രതി രണ്ടു മാസത്തോളമായി ഒളിവില്‍ കഴിയുകയായിരുന്നു.
പേരാമ്പ്ര ഡിവൈഎസ്പി വി.വി ലതീഷിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡും മേപ്പയ്യൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ വിനീത് വിജയന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസില്‍ 4 പേര്‍ അറസ്റ്റിലായി.
സംഭവത്തിലെ മുഖ്യസൂത്രധാരനായ കരിമ്പാപൊയില്‍ സ്വദേശി ഷാനവാസ് എന്നയാള്‍ നല്‍കിയ കൊട്ടേഷന്റെ അടിസ്ഥാനത്തില്‍ മിഥുനെ കൊട്ടേഷന്‍ സംഘം അരിക്കുളം തറമ്മലങ്ങാടിയില്‍ വച്ച് വാളും ഇരുമ്പു വടിയും ഉപയോഗിച്ച് അടിച്ചും വെട്ടിയും പരിക്കേല്‍പ്പിക്കുകയും ഓട്ടോ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു.
പ്രതികളെ കണ്ടെത്തുന്നതിനായി പേരാമ്പ്ര ഡിവൈഎപി യുടെ നിര്‍ദ്ദേശപ്രകാരം മേപ്പയ്യൂര്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഈ കേസില്‍ ഒളിവില്‍ കഴിയുന്നവര്‍ക്കായി ഊര്‍ജിത അന്വേഷണം നടക്കുന്നതായി മേപ്പയ്യൂര്‍ ഇന്‍സ്‌പെക്ടര്‍ ഇ.കെ ഷിജു പറഞ്ഞു.
One more person has been arrested by the police in the case of slashing and injuring an auto driver