കൂത്താളി: കുഷ്ഠ രോഗ നിര്‍ണ്ണയ ഭവന സന്ദര്‍ശന പരിപാടിയായ അശ്വമേധം വളണ്ടിയര്‍ പരിശീലനം കൂത്താളി ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്നു.

പരിശീലന പരിപാടി പേരാമ്പ്ര താലൂക് ആശുപത്രി ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ പി.ആര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പിഎച്ച്എന്‍എസ് സിന്ധു അധ്യക്ഷത വഹിച്ചു.
കൂത്താളി എഫ്എച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ. വിക്രം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ സുധീവ് എന്നിവര്‍ ക്ലാസ്സ് എടുത്തു. ജെപിഎച്ച്എന്‍ എന്‍.വി മിനി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജെഎച്ച്‌ഐ രജനീ മേരി നന്ദിയും പറഞ്ഞു.
Koothali Gram Panchayat conducted volunteer training