ചെറുവണ്ണൂര്‍: ഓട്ടുവയല്‍ ഭാഗത്ത് കാട്ടുപന്നികാര്‍ഷിക വിളകള്‍ കാട്ടുപന്നി നശിപ്പിച്ചു. ഏഴാം വാര്‍ഡില്‍ കറുത്തന്റവിട നാരായണന്റെ വീട്ടു പറമ്പിലും പരിസര പ്രദേശത്തുമാണ് തെങ്ങ്, വാഴ, ചേമ്പ്,പൂള എന്നിവ കാട്ടുപന്നികള്‍ നശിപ്പിച്ചത്.

അദ്ധ്വാനിച്ച് കൃഷി ചെയ്യുന്ന കര്‍ഷകര്‍ ഇത് മൂലം ദുരിതമനുഭവിക്കുകയാണ്.ക്യഷിയെ ആശ്രയിച്ച് കഴിയുന്ന ഇവര്‍ ക്യഷിഉപേക്ഷിക്കേണ്ട അവസ്ഥയാണ് ഉള്ളത്. കര്‍ഷകരെ കണ്ണീരിലാഴ്ത്തുന്നപന്നികളെ നശിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഓട്ടുവയല്‍ സിയുസി ജനറല്‍ ബോഡി ആവശ്യപ്പെട്ടു.
എന്‍.കുഞ്ഞിരാമന്‍ ,ടി.എം ബാലന്‍, കെ.നാരായണന്‍, വി.കെ യൂസഫ്, വി. അമ്മത്, ടി.രാധാകൃഷ്ണന്‍, സലീന റഷീദ്, യു.ഗംഗാധരന്‍, ടി.കെ നഫീസ, സി.പി ബിജു എന്നിവര്‍സംസാരിച്ചു.
Wild boar infestation in Cheruvannur is severe