ചെറുവണ്ണൂര്‍: റേഷന്‍ കടക്കുമുന്നില്‍റേഷന്‍ കടക്ക് മുമ്പില്‍ ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണാ സമരം നടത്തി.ഒരു മാസമായി റേഷന്‍ കടവഴി നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കാത്ത ഇടത് സര്‍ക്കാരിനെതിരെയാണ് ധര്‍ണ്ണ സമരം നടത്തിയത്

. റേഷന്‍ കടയെ ആശ്രയിക്കുന്ന സാധരണക്കാരായ ജനങ്ങള്‍ പ്രയാസം അനുഭവിക്കുകയാണ്. വി.ബി രാജേഷ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എം.കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ശങ്കരന്‍ പിലാക്കാട്ട്, പട്ടയാട്ട് അബ്ദുള്ള, പി.പി ഗോപാലന്‍, ബഷീര്‍ കറുത്തേടുത്ത് എന്നിവര്‍ സംസാരിച്ചു. ഏ.ബാലകൃഷ്ണന്‍, വി.കണാരന്‍, ടി.എം ബാലന്‍, കെ.രാമദാസ്, ബാബു ചാത്തോത്ത്, വി.പി.കുഞ്ഞബ്ദുള്ള മൊയ്തു മലയില്‍,വി.ശങ്കരന്‍, കെ.രവീന്ദ്രന്‍ എന്‍.പി വിജയന്‍,രാമദാസ് പുലരി, കെ.കുഞ്ഞമ്മത് എന്നിവര്‍ നേതൃത്വം നല്‍കി.
Congress staged a protest in front of the ration shop