മേപ്പയ്യൂര്‍: മേപ്പയ്യൂരിലും ,അരിക്കുളത്തും കുറുക്കന്റെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. മേപ്പയ്യൂര്‍ ചങ്ങരംവെള്ളിയിലും, അരിക്കുളം മേലിപ്പുറത്ത് ഭാഗത്തും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വരെയാണ് കുറുക്കന്‍ ആക്രമിച്ചിരിക്കുന്നത്.

പുതുക്കുടി മീത്തല്‍ സരോജിനി, നന്ദാനത്ത് പ്രകാശന്‍, മഠത്തില്‍ കണ്ടി പ്രമീള, എരഞ്ഞിക്കല്‍ ഗീത, പാറക്കെട്ടില്‍ സൂരജ് എന്നിവര്‍ക്കാണ് കുറുക്കന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. മഠത്തില്‍ കണ്ടിപ്രമീള , എരഞ്ഞിക്കല്‍ ഗീത , നന്ദാനത്ത് പ്രകാശന്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും പാറക്കെട്ടില്‍ സൂരജിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പുതുക്കടി മീത്തല്‍ സരോജിനിയെ കുട്ടികളെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് വീടിന്റെ മുന്‍വശത്ത് ആക്രമിച്ചത്. മുഖത്തും തലയിലും ഇരുകൈകളിലും കാലിലുമാണ് സരോജിനിക്ക് കടിയേറ്റത്.
നന്ദാനത്ത് പ്രകാശനെ രാവിലെ സൊസൈറ്റിയില്‍ പാലു കൊടുക്കാന്‍ പോകുമ്പോഴാണ് ആക്രമിച്ചത്.വിവിധ ഇടങ്ങളില്‍ നിന്നായി മഠത്തില്‍ കണ്ടി പ്രമീള , എരഞ്ഞിക്കല്‍ ഗീത പാറക്കെട്ടില്‍ സൂരജ് എന്നിവര്‍ക്ക് പരിക്കേറ്റത്. ആക്രമിച്ച കുറുക്കനെ നാട്ടുകാര്‍ അടിച്ച്‌കൊന്നു. പ്രദേശത്ത് കുറുക്കന്റെ ശല്യം കൂടിയതായി നാട്ടുകാര്‍ പറയുന്നു. ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് അരിക്കുളം മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ അറിയിച്ചിട്ടുണ്ട് .
Fox attack in Meppayyur and Arikulam