മുയിപ്പോത്ത് : ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് വികസന സമിതി നേതൃത്വത്തില്‍ വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവരെ ആദരിച്ചു. സ്‌നേഹാദരം പരിപാടി ജില്ലാ പഞ്ചായത്ത് അംഗം വി.പി ദുല്‍ഖിഫില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ആര്‍.പി ഷോഭിഷ് അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പി മോനിഷ മുഖ്യാതിഥി ആയിരുന്നു. ചടങ്ങില്‍ ജോസഫ് മുണ്ടശ്ശേരി, അവാര്‍ഡ് ജേതാവ് വി.പി ഉണ്ണികൃഷ്ണ്ണന്‍, വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ ഫയര്‍ സര്‍വ്വീസ് മെഡല്‍ നേടിയ പി.സി പ്രേമന്‍, ഫ്‌ലവേഴ്‌സ് ടിവി വോയിസ് ഓഫ് കേരള ഫെയിം വസന്ത, സംസ്ഥാന സ്‌കൂള്‍ കലോത്സവം നാടന്‍ പാട്ടില്‍ എ ഗ്രേഡ് ജേതാവ് ദേവനന്ദ, കൂടിയാട്ടം എ ഗ്രേഡ് ജേതാവ് ദേവയാനി എന്നിവരെ ആദരിച്ചു.

ആര്‍ ശശി, വേണുഗോപാല്‍ കോറോത്ത്, കെ.എം നാരായണന്‍, എം സായിദാസ്, സി.എം കുഞ്ഞികൃഷ്ണന്‍, ശലാനിലയം ബാലകൃഷ്ണന്‍, വി ഹമീദ്, ഇ.പി രാജന്‍, സ്വപ്ന ഒതയോത്ത്, സി.എം പുഷ്പ, പി.സി അമ്മത്, എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് സമിതി അംഗം ഇ.സി ബാലന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് എഡിഎസ് സെക്രട്ടറി കെ. തെസ്ലി നന്ദിയും പറഞ്ഞു
Talents who have demonstrated their ability in various fields were honored