പേരാമ്പ്ര : ചക്കിട്ടപാറ പഞ്ചായത്തിലെ താന്നിയോട് കല്ലായി കുന്നില്‍ വന്‍ തീപിടുത്തം. ഇന്ന് രാവിലെ 11 മണിയോടെ ആരംഭിച്ച അഗ്‌നിബാധ മലയുടെ ഇരു ഭാഗങ്ങളിലേക്കും വ്യാപിച്ചു. ഉടന്‍ അഗ്നിരക്ഷാനിലയത്തില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എം പ്രദീപന്‍, ഗ്രേഡ് എഎസ്ടിഒ എന്‍. ഗണേശന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ ടി റഫീക്ക് എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ രണ്ട് യൂണിറ്റ് അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ഫയര്‍ എന്‍ജിന്‍ എത്തിച്ചേരാത്ത മലയുടെ ഏറ്റവും മുകളില്‍ തീ ആളിപ്പടര്‍ന്നതുകൊണ്ട് രാത്രി 8 മണിയോടെയാണ് തീപൂര്‍ണ്ണമായും അണയ്ക്കാന്‍ കഴിഞ്ഞത്. നിലയത്തിലെ ഉദ്യോഗസ്ഥരായ കെ കെ ഗിരീഷ്, ജയേഷ്, പി സജിത്ത്, ടി വിജീഷ്, അരുണ്‍ പ്രസാദ് , പി എം വിജേഷ്, എസ് എസ് ഹൃതിന്‍, ഹോം ഗാര്‍ഡ് മാരായ പി മുരളീധരന്‍, വി കെ ബാബു എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.
വേനല്‍ കാഠിനമാകുന്ന പശ്ചാത്തലത്തില്‍ മലയോര പ്രദേശത്ത് താമസിക്കുന്നവര്‍ വീടിനു സമീപം കൃത്യമായ ഫയര്‍ ബ്രേക്കുകള്‍ നിര്‍മ്മിച്ചു അഗ്‌നി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഫയര്‍ ഓഫീസര്‍മാര്‍ അറിയിച്ചു
A huge fire broke out in Thanniyot Hill