ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുറക്കാമല സംരക്ഷണ ജാഥ സംഘടിപ്പിച്ചു. പുറക്കാമലയില്‍ ഖനനം അനുവദിക്കില്ലെന്നും, പരിസ്ഥിതിക്കെതിരെയുള്ള ഈ നീക്കത്തില്‍ നിന്നും ബന്ധപ്പെട്ട അധികൃതര്‍ പിന്തിരിയണമെന്നും ആവശ്യപ്പെട്ടാണ് സംരക്ഷണ ജാഥ സംഘടിപ്പിച്ചത്.

മുയിപ്പോത്ത് അങ്ങാടിയില്‍ നിന്നും ആരംഭിച്ച ജാഥയുടെ ഉദ്ഘാടനം വി.ബി രാജേഷ് നിര്‍വ്വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം.കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത്, വേണുഗോപാല്‍ കോറോത്ത് എന്നിവര്‍ സംസാരിച്ചു.
പിലാക്കാട്ട് ശങ്കരന്‍, രവീന്ദ്രന്‍ കിഴക്കയില്‍, വിജയന്‍ ആവള, ആര്‍.പി ഷോഭിഷ്, ശ്രീഷ ഗണേഷ്, നളിനി നല്ലൂര്‍, വി കണാരന്‍, വി ദാമോദരന്‍, പട്ടയാട്ട് അബ്ദുള്ള, ജസ്മിന മജീദ്, പി.പി ഗോപാലന്‍ എന്നിവര്‍ ജാഥക്ക് നേതൃത്വം നല്‍കി.
Purakamala Protection March organized by Congress Committee at cheruvannur