വെള്ളിയൂര്‍: വെള്ളിയൂരില്‍ വീടിന് നേരെ പടക്കം എറിഞ്ഞതായി പരാതി. പുതുവാണ്ടി മീത്തല്‍ ഗിരീഷിന്റെ വീടിന് നേരെയാണ് പടക്കം എറിഞ്ഞതായി പരാതി. ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം.

സമീപത്തെ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളാണ് ഇതിലേക്ക് നയിച്ചതെന്ന് കരുതുന്നു. വീട്ടിലുളളവര്‍ ഉറങ്ങുന്ന സമയത്ത് ശബ്ദംകേട്ട് ഉന്നര്‍ന്നപ്പോഴാണ് ആരോ വീട്ടുമുറ്റത്ത് പടക്കം പൊട്ടിച്ചതായി അറിഞ്ഞതെന്ന് വീട്ടുകാര്‍ പറഞ്ഞു. ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയും പൊലീസ് സ്ഥലത്ത് എത്തുകയും ചെയ്തു.
ഉത്സവ സ്ഥലത്ത് വെച്ച് സ്ത്രീകളെ ശല്ല്യം ചെയ്തവരുമായി വാക്കുതര്‍ക്കമുണ്ടായതായി വീട്ടുകാര്‍ പറഞ്ഞു. അതുമായി ബന്ധപ്പെട്ടാവാം പടക്കം പൊട്ടിച്ചതെന്നും അവര്‍ പറഞ്ഞു. പേരാമ്പ്ര പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. കോഴിക്കോട് നിന്നും ഫോറന്‍സിക്ക് വിദഗ്ധര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി വരുന്നു.
Complaint that firecrackers were thrown at a house in Velliyur