പേരാമ്പ്ര : കെ.എം മാണിയുടെ ജന്മദിനം കാരുണ്യദിനമായി ആചരിച്ചു. കേരളാ കോണ്‍ഗ്രസ് (എം) പേരാമ്പ്ര നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.എം മാണിയുടെ 92-ാം ജന്മദിനമാണ് കടിയങ്ങാട് ബഡ്‌സ് സ്‌കൂള്‍ അന്തേവാസികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയും അവരോടൊപ്പം ഭക്ഷണം കഴിച്ചും ആചരിച്ചത്.

അനുസ്മരണ യോഗം പ്രശസ്ത നാടക സിനിമ സീരിയല്‍ നടന്‍ മുഹമ്മദ് എരവട്ടൂര്‍ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീധരന്‍ മുതുവണ്ണാച്ച അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം ബേബി കാപ്പുകാട്ടില്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറിമാരായ സുരേന്ദ്രന്‍ പാലേരി, ബോബി ഓസ്റ്റിന്‍, സീനിയര്‍ അംഗം ജോര്‍ജ് ഫിലിപ്പ്, ബേബി സെബാസ്റ്റ്യന്‍, പ്രകാശന്‍ കിഴക്കയില്‍, സുരേഷ് മുതുവണ്ണാച്ച, മനോജ് പാലേരി, ജോസുകുട്ടി പുരയിടത്തില്‍, രാജീവന്‍, രാമദാസ് കൂത്താളി, സധു മുതുവണ്ണാച്ച തുടങ്ങിയവര്‍ സംസാരിച്ചു.
കേരളാ കോൺഗ്രസ് (എം) ചക്കിട്ടപാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചക്കിട്ടപാറയിലുള്ള ഒരു നിത്യ രോഗിയുടെ വീട് സന്ദർശിച്ച് മെഡിക്കൽ ഉപകരണങ്ങളും മറ്റ് സഹായങ്ങളും നൽകി.
മണ്ഡലം പ്രസിഡൻ്റ് ജോസുകുട്ടി പുരയിടം, ജില്ലാ സെക്രട്ടറി ബോബി ഓസ്റ്റിൻ, ബേബി കാപ്പുകാട്ടിൽ, ബേബി സെബാസ്റ്റ്യൻ, ജോയി പനമറ്റത്തിൽ, ബിനേഷ് കിഴക്കേടം, ബേബി കുരിശുംമൂട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
KM Mani's birthday was observed as Karunya Day