മേപ്പയ്യൂര്‍: ഒരു നിമിഷത്തെ അശ്രദ്ധ ഒരായുസ്സിന്റെ കണ്ണീരിനാവാം, സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട തുടങ്ങിയ ശുഭയാത്രാസന്ദേശവുമായ് മേപ്പയ്യൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടിപൊലീസ് യൂണിറ്റിന്റെ പ്രവര്‍ത്തനം ഏറെ ശ്രദ്ധേയമായി.

സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ റോഡ് സുരക്ഷാ അവബോധ പ്രചാരണ പരിപാടിയുടെ ഭാഗമായി മേപ്പയ്യൂര്‍ പൊലീസിന്റെ സഹകരണത്തോടെയാണ് 'ശുഭയാത്ര' പരിപാടി സംഘടിപ്പിച്ചത്. ഗതാഗത നിയമങ്ങള്‍ പാലിച്ച യാത്രികര്‍ക്കും ഡ്രൈവര്‍മാര്‍ക്കും അഭിനന്ദങ്ങള്‍ നേരുന്നതിനൊപ്പം മിഠായിയും വിതരണം ചെയ്തു.
ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയവര്‍ക്ക് സുരക്ഷിതയാത്രാ സന്ദേശങ്ങള്‍ അടങ്ങിയ ലഘുലേഖയും വിതരണം ചെയ്തു. പിടിഎ പ്രസിഡണ്ട് വി.പി ബിജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ മേപ്പയ്യൂര്‍ പൊലീസ് സബ്ഇന്‍സ്‌പെക്ടര്‍ വിനീത് കുമാര്‍ ശുഭയാത്രാപരിപാടി ഉദ്ഘാടനം ചെയ്തു.
പിടിഎ വൈസ് പ്രസിഡ് ഷബീര്‍ ജന്നത്ത്, എസ്എംസി ചെയര്‍മാന്‍ വി മുജീബ്, പ്രധാനധ്യാപകന്‍ കെ.എം മുഹമ്മദ്, സി.പി.ഒ ലസിത്, സി.പി.ഒ കെ ശ്രീവിദ്യ, ടി രാജീവന്‍ എന്നിവര്‍ സംസാരിച്ചു. സി.പി.ഒ കെ സുധീഷ് കുമാര്‍ സ്വാഗതവും കേഡറ്റ് പ്രണിത് നന്ദിയും പറഞ്ഞു.
Kuttipolice with Goodbye message