കടിയങ്ങാട് : മുതുവണ്ണാച്ച പുറവൂരിൽ അടക്ക പറിക്കാൻ കവുങ്ങില്‍ കയറിയ വയോധികൻ തല കീഴായി കുടുങ്ങി. തൊട്ടാർ മയങ്ങിയിൽ അമ്മദ് ഹാജി (60) യാണ് കവുങ്ങിൽ കുടുങ്ങിയത്. ഇയാൾ തന്റെ തോട്ടത്തിലെ കവുങ്ങില്‍ മെഷീൻ ഉപയോഗിച്ച് അടയ്ക്ക പറക്കുന്നതിനിടയിൽ മെഷീനിൽ കാൽ കുടുങ്ങി തല താഴേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. മെഷീനിൽ കുടുങ്ങി തൂങ്ങിക്കിടന്ന ഇയാളെ പേരാമ്പ്രയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ താഴെ ഇറക്കുകയായിരുന്നു.

1 മണിക്കൂർ നേരത്തെ ശ്രമകരമായ പ്രവർത്തനത്തിലൂടെ അതി സാഹസികമായാണ് സേനാംഗങ്ങൾ ഇദ്ദേഹത്തെ രക്ഷപ്പെടുത്തി താഴെ എത്തിച്ചത്. നാട്ടുകാരുടെ സഹരണത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കവുങ്ങിൽ കൂടുതൽ രക്ഷാപ്രവർത്തകർക്ക് കയറി പ്രവർത്തിക്കാൻ കഴിയാത്തതിനാൽ സമീപത്തെ ഒരു കവുങ്ങിനെ കൂട്ടി കെട്ടി അതിൽ ലാഡർ പിടിപ്പിച്ച് ചെയ്ത ശേഷം സമീപത്തെ തേക്ക്, മാവ് എന്നീ മരങ്ങളിൽ രക്ഷാനെറ്റിന്റെ കയർ കപ്പികളിൽ സെറ്റ് ചെയ്താണ് സേന അമ്മദ് ഹാജിയെ താഴെയിറക്കിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചു.
അഗ്നി രക്ഷാ സേനയുടെ വളണ്ടിയർ പരിശീലനം ലഭിച്ച കെ.ഡി റിജേഷ്, നാഗത്ത് കടിയങ്ങാട് , നാട്ടുകാരായ മുനീർ മലയില്‍ ,റിയാസ് നാഗത്ത് എന്നിവർ സേന വരുന്നത് വരെ ടിയാനെ കവുങ്ങിനോട് ചേർത്ത് കെട്ടി സംരക്ഷിച്ചത് രക്ഷാപ്രവർത്തനത്തിന് സഹായകരമായതായി അഗ്‌നി രക്ഷാ സേന അധികൃതർ പറഞ്ഞു. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് അംഗം കെ.എം. ഇസ്മയിൽ നേതൃത്വം നൽകി.
രക്ഷാപ്രവർത്തനത്തിൽ പേരാമ്പ്ര അഗ്നി രക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ എം പ്രദീപൻ, പി.സി പ്രേമൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർ& റെസ്ക്യൂ ഓഫീസർമാരായ കെ ശ്രീകാന്ത് , ജി.ബി സനൽരാജ് ,വി വിനീത് , പി.പി രജീഷ് , ഫയർ &റെസ്ക്യൂ ഓഫീസർമാരായ ആർ ജിനേഷ്, എസ്.എസ് ഹൃതിൻ, ഹോം ഗാർഡ് മാരായ വി.കെ ബാബു, പി മുരളീധരൻ, വി.എൻ വിജേഷ് എന്നിവർ പങ്കെടുത്തു പ്രവര്‍ത്തിച്ചു.
An elderly man who climbed into a pumpkin to pick acorns got stuck upside down