പേരാമ്പ്ര : നേത്ര രോഗങ്ങള്‍ തിരിച്ചറിയുന്നതിനും മുന്‍കൂട്ടി ചികിത്സ തേടുന്നതിനുമായി വാളൂരിലെ പ്രമുഖ കലാ സാംസ്‌ക്കാരിക കേന്ദ്രമായ വാളൂര്‍ കോവിലകം സഹൃദയ വെല്‍ഫെയര്‍ ക്ലബ് & വായനശാല സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി.

കോയമ്പത്തൂരിലെ പ്രമുഖ കണ്ണാശുപത്രിയായ ദിഐ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുടെ കോഴിക്കോട് ശാഖയുമുടെ സഹകരണേത്താടെയാണ് നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ച്. നൊച്ചാട് ഗ്രാമ പഞ്ചായത്തംഗം കെ. അമ്പിളി ഉദ്ഘാടനം ചെയ്തു.
സഹൃദയ വെല്‍ഫെയര്‍ ക്ലബ് & വായനശാല പ്രസിഡന്റ് ബിനീഷ് കുഴിമ്പാട്ടില്‍ അധ്യക്ഷത വഹിച്ചു. ആശുപത്രി അധികൃതര്‍ നേത്ര രോഗങ്ങളെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. ക്ലബ്ബ് സെക്രട്ടറി സനൂപ് ഇടത്തില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ രതീഷ് ഇടത്തില്‍, വി.കെ ബിജു,അജയന്‍ മേലെ മുണ്ടപ്പുറത്ത്, എം. ലിനീഷ,് കെ. ബബീഷ്, സന്തോഷന്‍, എന്‍. രതീഷ്, ജ്യോതിഷ്, ഷിബു എന്നിവര്‍ സംസാരിച്ചു.
ക്യാമ്പില്‍ 150 ല്‍ പരം ആളുകള്‍ ചികിത്സ തേടി. ഇരുപതോളം പേര്‍ക്ക് തുടര്‍ ചികിത്സക്കായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ക്യാമ്പിനെത്തിയവര്‍ക്ക് ആവശ്യമായ മരുന്നുകള്‍ സൗജന്യമായി നല്‍കി. ക്ലബ് നടത്തുന്ന ഇത്തരം സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളും വായനശാലയും വാളൂര്‍ നിവാസികള്‍ക്ക് വലിയ ആശ്രയമാണ്.
Free eye check-up camp held