പേരാമ്പ്ര: നാടിനെ മാത്രം അറിഞ്ഞാല്‍ പോരാ കാടിനെയും അറിയണം. കാടിനു നടുവില്‍ പ്രകൃതിയെ തൊട്ടറിഞ്ഞ് ഒരു ദിവസം. ചങ്ങരോത്ത് എംയുപി സ്‌കൂള്‍ കബ് ബുള്‍ ബുള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തില്‍ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു.

കടന്തറ പുഴയുടെ സുഖശീതളിമയില്‍ കുട്ടികള്‍ ഒരു ദിനം ക്യാമ്പിനായി ചെലവഴിച്ചപ്പോള്‍ അത് അവിസ്മരണീയമായ അനുഭവമായി മാറി. കാടറിയാന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുട്ടികള്‍ ജാനകിക്കാട്ടിലൂടെ അരമണിക്കൂര്‍ യാത്ര നടത്തി. സിനിമാ- നാടക കലാകാരന്‍ മുഹമ്മദ് എരവട്ടൂര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എം.കെ. യൂസഫ് അധ്യക്ഷത വഹിച്ചു.
ബിആര്‍സി ട്രെയിനര്‍ ഷിഞ്ജു, ശിഹാബ് കന്നാട്ടി, വി.എം ബാബു, എം.കെ. നിസാര്‍, വി അഫ്‌സ എന്നിവര്‍ സംസാരിച്ചു. പാടാം അഭിനയിക്കാം സെഷന് മുഹമ്മദ് എരവട്ടൂര്‍ നേതൃത്വം നല്‍കികൊണ്ട് ആട്ടവും പാട്ടും കഥയും അഭിനയവുമായി കുട്ടികളെ കയ്യിലെടുത്തു. ബിആര്‍സി ട്രെയിനര്‍ ഷിഞ്ജു വര്‍ണക്കടലാസ് കൊണ്ടുള്ള വിവിധ ഓറിഗാമി രൂപങ്ങള്‍ നിര്‍മ്മിക്കുന്ന പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.
കോര്‍ഡിനേറ്റര്‍ സിദ്ദീഖ് തൊണ്ടിയില്‍ സ്വാഗതം പറഞ്ഞ ക്യാമ്പില്‍ കോര്‍ഡിനേറ്റര്‍ സി.ടി ആതിക നന്ദിയും പറഞ്ഞു. വിവിധ സസ്യവിഭാഗങ്ങളെ നേരില്‍ കണ്ട് മനസ്സിലാക്കിയപ്പോള്‍ ക്യാമ്പ് ഒരു പഠന പ്രവര്‍ത്തനം കൂടിയായി മാറി.
Cub and Bulbul unit organized study camp and forest trek at changaroth