കോഴിക്കോട് : കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കോഴിക്കോട് നിന്നും മാവൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകര്യ ബസാണ് മറിഞ്ഞത്. മുപ്പതോളം പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ കൂടുതലും യൂണിഫോം ധരിച്ച കുട്ടികളാണ്.

ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ 20 പേരും. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 പേരും ചികിത്സയിലാണ്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
ബസിന്റെ ടയര്‍ അപകടാവസ്ഥയിലായിരുന്നു. ടയര്‍ തേഞ്ഞു തീര്‍ന്ന നിലയില്‍ കണ്ടെത്തി. ബൈക്കിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബസ്സ് മറിഞ്ഞുവെന്ന് ദൃക്‌സാക്ഷി പറയുന്നു. ബൈക്ക് യാത്രികനും പരിക്കേറ്റു.
Private bus overturned accident; Many people were injured